700 പാക്കറ്റ് ഹാന്‍സുമായി കട ഉടമ അറസ്റ്റില്‍
തിരൂര്‍: സെന്‍ട്രല്‍ ജങ്ഷനിലെ കൂള്‍ പോയിന്റ് എന്ന പഴവര്‍ഗ ശീതളപാനീയ കടയില്‍ എക്‌സൈസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 700 പാക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു. ഹാന്‍സ് വില്‍പ്പനയ്ക്കായി സൂക്ഷിച്ച വെട്ടം സ്വദേശി എറുകാട്ടില്‍ അശോക (45) നെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു പരിശോധന. പഴവര്‍ഗങ്ങള്‍ നിറക്കുന്ന പ്ലാസ്റ്റിക് കൊട്ടകള്‍ക്ക് അടിയിലായി ചാക്കുകളില്‍ സൂക്ഷിച്ച ഹാന്‍സ് ശേഖരമാണ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്ന് ഏജന്റുമാരാണ് ട്രെയിനില്‍ ഹാന്‍സ് വില്‍പ്പനയ്ക്കായി എത്തിച്ചു നല്‍കിയതെന്ന് അശോകന്‍ മൊഴി നല്‍കി. ഓണത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധനയിലാണ് ഇയാള്‍ ഹാന്‍സുമായി പിടിയിലായത്. ഇയാളെ സമാനമായ കേസില്‍ നേരത്തെ തിരൂര്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ട്രെയിനിലും നഗരത്തിന്റെ വിവിധ കോണുകളിലും നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എക്‌സൈസ് സി.ഐ എസ് ഭുവനചന്ദ്രന്‍, എസ്.ഐ യു.ഷാനവാസ് എന്നിവര്‍ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധനയും നടപടിയും തുടരുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."