HOME
DETAILS
MAL
അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പം; മുഖ്യമന്ത്രിക്കെതിരേ ചട്ടലംഘനത്തന് പരാതി
backup
April 08 2021 | 11:04 AM
കണ്ണൂര്‍: അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരേ കോണ്‍ഗ്രസ്. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനിയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയത്.
മുഖ്യമന്ത്രി ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയതെന്നും പരാതിയില്‍ പറയുന്നു. തെരഞ്ഞെടുപ്പു ദിവസമാണ് പിണറായി വിജയന് വിവാദ പ്രസ്താവനയിറക്കിയത്.
സ്വാമി അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനൊപ്പമായിരിക്കും. ദേവഗണങ്ങളും ദൈവഗണങ്ങളും സര്‍ക്കാരിനൊപ്പമാണ്. എല്ലാ വിശ്വാസികളുടെയും ആരാധനാമൂര്‍ത്തികള്‍ സര്ക്കാരിനൊപ്പമുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."