HOME
DETAILS
MAL
സഊദിയിൽ കോവിഡ് അനിയന്ത്രിതമായി ഉയരുന്നു; ഇന്ന് 902 പുതിയ കേസുകൾ, 9 മരണം
backup
April 08 2021 | 12:04 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 469 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 09 രോഗികൾ മരണപ്പെടുകയും 902 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ 7,468 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 874 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,728 ആയും വൈറസ് ബാധിതർ 395,854 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 469 രോഗികൾ രോഗ മുക്തി നേടിയതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 381,658 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."