HOME
DETAILS
MAL
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നൊവാക് ജോക്കോവിച്ചിന്
backup
January 29 2023 | 12:01 PM
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സെര്‍ബിയന്‍ ഇതിഹാസ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്. പുരുഷ സിംഗിള്‍സ് കിരീടപ്പോരാട്ടത്തില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ 6-3, 7-6, 7-6 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് തന്റെ പത്താം കിരീടം നേടിയത്.
അവസാന മത്സരത്തില്‍ തകര്‍പ്പന്‍ തുടക്കമിട്ട ജോക്കോവിച്ച് ആദ്യ സെറ്റ് 6-3ന് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ഇരു താരങ്ങളും വാശിയേറിയ പോരാട്ടം നടത്തിയെങ്കിലും ഒടുവില്‍ 7-6ന് ജോക്കോവിച്ച് വിജയിച്ചു. മൂന്നാം സെറ്റിലും തിരിച്ചുവരാന്‍ സിറ്റ്‌സിപാസ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ജോക്കോവിച്ചിനെ മറികടക്കാന്‍ കഴിയാതെ വന്നതോടെ ജോക്കോവിച്ച് 7-6ന് ജയിച്ചു.
Novak lifts Norm again ?@DjokerNole• #AusOpen • #AO2023 pic.twitter.com/pYEZzDVUWO
— #AusOpen (@AustralianOpen) January 29, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."