മന്‍സൂര്‍ വധക്കേസ് അന്വേഷിക്കുന്നത് പൊലിസ് സേനയിലെ സി.പി.എം ക്രിമിനല്‍ സംഘം; വധത്തില്‍ ആകാശ് തില്ലങ്കേരിയ്ക്കും പങ്കുണ്ട്: കെ.സുധാകരന്
കണ്ണൂര്‍: മന്‍സൂര്‍ വധക്കേസ് അന്വേഷിക്കാന്‍ നിയോഗിച്ച ക്രൈംബ്രാഞ്ച് സംഘത്തിനെതിരെ കെ.സുധാകരന്. അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥന് സി.പി.എമ്മിന്റെ സന്തതസഹചാരിയാണ്. പൊലിസ് സേനയിലെ സി.പി.എം ക്രിമിനല്‍ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സംഭവത്തില്‍ യു.എ.പി.എ ചുമത്തിയില്ലെങ്കില്‍ കോടതിയില്‍ പോകും. ഷുഹൈബ് വധത്തില്‍ പങ്കുള്ള ആകാശ് തില്ലങ്കേരിക്ക് മന്‍സൂര്‍ കൊലപാതകത്തിലും പങ്കുണ്ട്. ആകാശിന്റെ സാന്നധ്യത്തില് തെളിവായി സാക്ഷിയെ ഹാജരാക്കാമെന്നും സുധാകരന് പറഞ്ഞു.
14 പ്രതികളില്‍ പത്ത് പേരെയും ബുക്ക് ചെയ്തു എന്ന് പറഞ്ഞ കമ്മീഷണര്‍. പക്ഷേ ഏതെങ്കിലും ഒരു പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തോ?.
യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊന്ന രീതിയില്‍ തന്നെയാണ് മന്‍സൂറിനെ കൊന്നതെന്ന് കെ. സുധാകരന് പറഞ്ഞു. മന്‍സൂര്‍ വധക്കേസില്‍ കൃത്യമായ ഗൂഢോലോചന നടന്നിട്ടുണ്ട്. പനോളി വത്സന് ഗൂഢാലോചനയില്‍ പങ്കുണ്ട്. ഇലക്ഷന് ചാര്‍ജുള്ള പനോളി സംഭവ സ്ഥലത്ത് പോയിട്ടില്ലെന്ന പ്രതികരണം ദുരൂഹമാണെന്നും ആദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."