ഐ.എസ്.എല്‍: ഇരുവട്ടം ഡയമന്റക്കൊസ്, ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത്
കൊച്ചി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ വിറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കലൂരിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗ്രീക്ക് മുന്നേറ്റ താരം ഡിമിത്രിയോസ് ഡയമന്റക്കൊസ് നേടിയ ഇരട്ട ഗോളുകളിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യമായിരുന്നു കളിയിലുടനീളം.
അപ്പോസ്‌തൊലോസ് ജിയാന്നുവിനെയും ദിമിത്രിയോസ് ഡയമന്റക്കോസിനേയും ആക്രമണത്തിന് നിയോഗിച്ച് 422 ശൈലിയിലാണ് ഇവാന്‍ വുകോമനോവിച്ച് തന്റെ ടീമിനെ അണിനിരത്തിയത്. 42, 44 മിനിറ്റുകളിലാണ് ദിമിത്രിയോസ് ഡയമന്റക്കോസ് ആദ്യപകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് 2-0ന്റെ ലീഡ് സമ്മാനിച്ചു. ബ്രൈസ് മിറണ്ടയുടെ അസിസ്റ്റിലായിരുന്നു ആദ്യ ഗോള്‍. അഡ്രിയാന്‍ ലൂണയാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ വിമുഖത കാണിച്ച മത്സരം നിയന്ത്രിച്ചത് കേരള ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു. ലഭിച്ച സുവര്‍ണ്ണാവസരങ്ങള്‍ പോലും ലക്ഷ്യത്തില്‍ എത്തിക്കാന്‍ നോര്‍ത്ത് ഈസ്റ്റിന് സാധിക്കാതെ പോയി. നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍വല കാത്ത അരിന്ദം ഭട്ടാചാര്യയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് കൊണ്ട് മാത്രം ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളെണ്ണം വര്‍ധിപ്പിക്കാനായില്ല.
#Kochi hit with a @DiamantakosD blizzard as the Greek forward scored 2️⃣ in 2️⃣' towards the end of the first 4️⃣5️⃣! ?⚽⚽#KBFCNEU #HeroISL #LetsFootball #KeralaBlasters #NorthEastUnitedFC pic.twitter.com/4GvJJWKKsU
— Indian Super League (@IndSuperLeague) January 29, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."