HOME
DETAILS
MAL
ഹരിത രത്ന അവാര്‍ഡ് ഏറ്റുവാങ്ങി
backup
August 19 2016 | 21:08 PM
നിലമ്പൂര്‍: കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെ വായ്പക്കാരില്‍ നിന്നും കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ 2015-16 വര്‍ഷത്തെ മാതൃകാ കര്‍ഷകനുള്ള ഹരിത രത്ന അവാര്‍ഡ് നിലമ്പൂര്‍ സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ വായ്പക്കാരനായ ഡോമിനിക് മാത്യു സഹകരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനില്‍ നിന്നും ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും ട്രോഫിയും അടങ്ങുന്നതാണ് അവാര്‍ഡ്. ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എംഎല്‍എ, മുന്‍ എംഎല്‍എ ശിവദാസന്‍ നായര്‍, സംസ്ഥാന കാര്‍ഷിക ബാങ്ക് പ്രസിഡന്റ് സോളമന് അലക്സ്, ജനറല്‍ മാനേജര്‍ അപര്‍ണ പ്രതാപ്, നിലമ്പൂര്‍ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് എന്‍.എ. കരീം, സെക്രട്ടറി ജയചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."