വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരേ യൂത്ത് ലീഗ് കാംപയിന്‍
താമരശ്ശേരി: വര്‍ഗ്ഗീയതക്കും തീവ്രവാദത്തിനുമെതിരേ യുവാക്കള്‍ക്കിടയില്‍ ഭാവനാപൂര്‍ണ്ണമായ നിലപാടുകള്‍ ഉയര്‍ന്നു വരേണ്ടതുണ്ടെന്നും ഇത്തരത്തിലുള്ള സാമൂഹിക ഭീഷണികളെ ചെറുത്തു തോല്‍പിക്കേണ്ടത് നാടിന്റെ പുരോഗതി ആഗ്രഹിക്കുന്നവരുടെ ബാധ്യതയാണെന്നും മുന്‍ എം.എല്‍.എ വി.എം. ഉമ്മര്‍ മാസ്റ്റര്‍ പറഞ്ഞു.
താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് നേതൃക്യാംപ് കക്കയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം 20നകം മുഴുവന്‍ ശാഖകളിലും തീവ്രവാദ-വര്‍ഗ്ഗീയ വിരുദ്ധ സ്‌പെഷ്യല്‍ കണ്‍വന്‍ഷനുകള്‍ നടക്കും. 26ന് ഗൃഹ സമ്പര്‍ക്ക പരിപാടിയും സെപ്റ്റംബര്‍ അവസാന വാരം താമരശ്ശേരിയില്‍ തീവ്രവാദ വിരുദ്ധ പൊതുയോഗവും നടക്കും. ഒക്ടോബറില്‍ ഏകദിന പഠന ക്യാംപും ശില്‍പശാലയും സംഘടിപ്പിക്കാനും സംഗമം തീരുമാനിച്ചു.
സുബൈര്‍ വെഴുപ്പൂര്‍ അധ്യക്ഷനായി. ക്യാംപ് ഡയറക്ടര്‍ എ.കെ. കൗസര്‍, റഫീക്ക് കൂടത്തായി, ഷംസീര്‍ എടവലം, അലി ഫൈസല്‍, സല്‍മാന്‍ അരീക്കല്‍, അലി തച്ചംപൊയില്‍, റാഫി ഈര്‍പ്പോണ, ഇസ്ഹാഖ് ചാലക്കര, കെ.സി. ഷാജഹാന്‍, റാഷിദ് പരപ്പന്‍പൊയില്‍ എം.ടി. അയ്യൂബ് ഖാന്‍,ഇഖ്ബാല്‍ പൂക്കോട് സംസാരിച്ചു.
ക്യാംപിന് കെ.പി. റിസാല്‍, മുനീര്‍ കാരാടി, ഷംസുദ്ദീന്‍ അവേലം, ഇസ്മായില്‍ പൂക്കോട്, ജാഫര്‍ കുടുക്കില്‍, ഫസലുറഹ്മാന്‍, സഫീര്‍ പരപ്പന്‍പൊയില്‍, എ.കെ.എ. മജീദ്, ഷഫീക്ക് കെ.വി. നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."