HOME
DETAILS

ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്

  
backup
March 31, 2022 | 5:57 AM

kerala-news-fuel-price-rise-congress-starts-nation-wide-protests-latest

ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്. വിജയ് ചൗക്കില്‍ പാര്‍ട്ടി എംപിമാര്‍ ചേര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തി. ഇന്ധന വില വര്‍ധന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ശക്തമായ പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്യുന്നത്. ജനങ്ങള്‍ തീരാ ദുരിതത്തിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ധന വിലവര്‍ധനയില്‍ സംയുക്ത പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. എല്ലാ പാര്‍ട്ടികളേയും സഹകരിപ്പിച്ച് മുന്നോട്ട് പോകുമെന്നും. രാജ്യ വ്യാപക പ്രതിഷേധം ഇതിനുള്ള ആദ്യ പടിയാണെന്നും കെ സി വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു.

ഇന്ധന വില വര്‍ധയില്‍ ലോകസഭയില്‍ അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കി. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, വി കെ ശ്രീകണ്ഠന്‍ എന്നിവരാണ് നോട്ടീസ് നല്‍കിയത്. ഇന്ധന വിലവര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കുകയായിരുന്നു വിജയ് ചൗക്കില്‍. ഇന്ന് മുതല്‍ ഒരാഴ്ച നീളുന്ന രാജ്യവ്യാപക പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago