HOME
DETAILS

കോഴിക്കോട് കൊവിഡ് പിടിമുറുക്കുന്നു; അഞ്ച് മാസങ്ങള്‍ക്ക് ശേഷം വീണ്ടും ആയിരം കടന്ന് രോഗബാധിതര്‍,നിയന്ത്രണം കടുപ്പിക്കുന്നു

  
backup
April 11, 2021 | 1:39 PM

kozhikode-covid-situation-latest-updation-new

കോഴിക്കോട്: ജില്ലയില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുന്നു. ഒക്ടോബറിന് ശേഷം ഇന്ന് കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. ഇന്ന് 1271 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഒക്ടോബര്‍ 28നായിരുന്നു രോഗബാധിതരുടെ എണ്ണം അവസാനമായി ആയിരം കടന്നത് പിന്നീട് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും വീണ്ടും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഒക്ടോബര്‍ ഒന്നിനാണ് ആദ്യമായി ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്. 1072ആയിരുന്നു രോഗബാധിതര്‍. ഒക്ടോബര്‍ ഏഴിനാണ് ഏറ്റവും ഉയര്‍ന്ന രോഗബാധിതര്‍,1576.

1000 ത്തിനു മുകളില്‍ അവസാനം റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍

01/10/2020 1072
02/10/20201134
04/10/20201165
07/10/20201576
09/10/20201206
10/10/20201324
11/10/20201219
15/10/20201290
21/10/20201153
28/10/20201145

കഴിഞ്ഞ ഒരാഴ്ചയായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആളുകള്‍ കൂടിചേരുന്നതിനുള്ള നിയന്ത്രണങ്ങളിലും മറ്റു കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും ഉണ്ടായ വീഴ്ച കാരണമാണ് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നത്. ഇപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണ്. കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതോടെ ജില്ലാഭരണകൂടം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.

  • ബീച്ച്,ഡാം തുടങ്ങിയ വിനോദസഞ്ചാര മേഖലകളില്‍ വൈകുന്നേരം അഞ്ച് മണിക്ക് ശേഷം പ്രവേശനം ഉണ്ടായിരിക്കില്ല.
  • പ്രവേശനം നിയന്ത്രിക്കാന്‍ കഴിയുന്ന വിനോദസഞ്ചാര മേഖലകളില്‍ ഒരേസമയം 200 ആളുകളില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല.
  • കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ യതൊരുവിധത്തിലുള്ള കൂടിച്ചേരലുകളും അനുവദിക്കുന്നതല്ല.
  •  കോവിഡ് ഹോട്ട് സ്പോട്ടുകളില്‍ 100 ബെഡുകളുള്ള എഫ്.എല്‍.ടി.സികള്‍ സജ്ജമാക്കും.
  • ഓരോ പൊലിസ്‌ സ്റ്റേഷനുകളിലും കൊവിഡ് പെട്രോളിങ് ടീമിനെ നിയോഗിക്കും. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇന്ന് ജില്ലയില്‍ 1271 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ രോഗികള്‍ ഇപ്പോള്‍ കോഴിക്കോട് ജില്ലയിലാണ്. 407 പേരാണ് ഇന്ന് കൊവിഡ് മുക്തരായത്. 6643 പേര്‍ നിലവില്‍ ജില്ലയില്‍ ചികിത്സയിലാണ്. 127184 പേരാണ് ആകെ ജില്ലയില്‍ കൊവിഡ് മുക്തരായത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  2 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  2 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago