HOME
DETAILS

ഖത്തര്‍ ലോകകപ്പിന് ടിക്കറ്റെടുത്ത് യു.എസ്.എയും മെക്‌സിക്കോയും

  
backup
March 31, 2022 | 2:26 PM

usa-mexico

സാന്‍ജോസ്
അവസാന മത്സരത്തില്‍ കോസ്റ്ററിക്കയോട് പരാജയപ്പെട്ടിട്ടും കോണ്‍കകാഫ് മേഖലയില്‍നിന്ന് (നോര്‍ത്ത് ആന്‍ഡ് സെന്‍ട്രല്‍ അമേരിക്ക) ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന് യോഗ്യത നേടി യു.എസ്.എ. ആവേശകരമായ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് യു.എസ്.എ കോസ്റ്ററിക്കയോട് പരാജയപ്പെട്ടത്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ എല്‍ സാല്‍വദോറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ മെക്‌സിക്കോയും യോഗ്യത ഉറപ്പിച്ചു.
കോണ്‍കകാഫ് മേഖലയില്‍നിന്ന് 28 പോയിന്റുമായി കാനഡ നേരത്തേതന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു. യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായാണ് കാനഡ ഖത്തറിലേക്കെത്തുന്നത്. മെക്‌സിക്കോയ്ക്കും 28 പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയിലാണ് കാനഡ മുന്നിലെത്തിയത്.
ഇന്ന് യു.എസ്.എയെ കുറഞ്ഞത് ആറ് ഗോളുകള്‍ക്കെങ്കിലും പരാജയപ്പെടുത്തിയാല്‍ മാത്രം ലോകകപ്പ് യോഗ്യത ഉറപ്പുള്ള കോസ്റ്ററിക്കയുടെ ഗോള്‍നേട്ടം രണ്ടായത് അവര്‍ക്ക് പുറത്തേക്കുള്ള വഴി കാണിച്ചു. പോയിന്റ് പട്ടികയില്‍ യു.എസ്.എയ്ക്കും കോസ്റ്ററിക്കയ്ക്കും 25 പോയിന്റ് വീതമുണ്ടെങ്കിലും ഗോള്‍ ശരാശരിയുടെ മികവിലാണ് യു.എസ്.എ യോഗ്യത ഉറപ്പാക്കിയത്. ഇനി കോസ്റ്ററിക്കയ്ക്ക് ലോകകപ്പ് യോഗ്യത ഉറപ്പാക്കാന്‍ പ്ലേഓഫ് കളിക്കണം. പ്ലേഓഫില്‍ ന്യൂസിലന്‍ഡാണ് അവരുടെ എതിരാളികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  3 days ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  3 days ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  3 days ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  3 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  3 days ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  3 days ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  3 days ago