ആത്മഹത്യക്ക് ശ്രമിച്ചെന്ന വാര്‍ത്തക്കെതിരേ സ്പീക്കര്‍ നിയമനടപടി തുടങ്ങി; വാര്‍ത്ത നല്‍കിയ വ്യക്തിക്കെതിരേ മാനനഷ്ടത്തിന് നോട്ടിസ് അയച്ചു
തിരുവനന്തപുരം: ആത്മഹത്യക്ക് ശ്രമിച്ചു എന്ന തരത്തില്‍ വ്യാജ വാര്‍ത്ത നല്‍കിയതിനെതിരേ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിയമനടപടി തുടങ്ങി.
വാര്‍ത്ത നല്‍കിയ ക്രൈം നന്ദകുമാറിനെതിരെ അദ്ദേഹം മാനനഷ്ടത്തിന് നോട്ടിസ് അയച്ചു.
നോട്ടിസ് കൈപ്പറ്റി ഏഴുദിവസത്തിനകം സമൂഹമാധ്യമത്തിലൂടെ ക്രൈം നന്ദകുമാര്‍ വാര്‍ത്തയും വീഡിയോയും പിന്‍വലിച്ച് നിരുപാധികം മാപ്പുപറയണമെന്നാണ് ആവശ്യം. അല്ലെങ്കില്‍ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്നും നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്പീക്കര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന രീതിയില്‍ ക്രൈം നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള ക്രൈം സ്റ്റോറിയിലും തുടര്‍ന്ന് നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ മാനനഷ്ടത്തിന് വക്കീല്‍ മുഖാന്തിരം അദ്ദേഹം നോട്ടിസ് നല്‍കിയിരിക്കുന്നത്.
നേരത്തെ ഇത്തരത്തില്‍ വാര്‍ത്ത വന്ന ഉടനെ തന്നെ സ്പീക്കര്‍ വിശദീകരണവുമായി സോഷ്യല്‍മീഡിയയിലൂടെ എത്തിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ മാനനഷ്ടത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."