HOME
DETAILS
MAL
ഹാളില്‍ പെണ്‍കുട്ടികള്‍ മാത്രം; പരീക്ഷയെഴുതാന്‍ വന്ന പ്ലസ് ടുക്കാരന് ബോധംകെട്ടു വീണു
backup
February 02 2023 | 04:02 AM
പട്ന: ഒട്ടും പ്രതീക്ഷിക്കാതെ എതിര്‍ലിംഗത്തില്‍ പെട്ട ഒരു വലിയ സംഘത്തിനുള്ളില്‍ ഒറ്റക്കായിപ്പോയാല്‍ നിങ്ങള്‍ എന്തു ചെയ്യും. ഒന്ന് പരിഭ്രമിക്കില്ലേ...ഇവിടെയിതാ ഒരു പറ്റം പെണ്‍കുട്ടികള്‍ക്കിടയില്‍ ഒറ്റക്കായിപ്പോയ ഒരു പതിനേഴുകാരന് ബോധം കെട്ട് വീണിരിക്കുകയാണ്. ബിഹാറിലെ നളന്ദയിലെ ശരീഫ് അല്ലാമാ ഇഖ്ബാല്‍ കോളജിലെ വിദ്യാര്‍ഥിക്കാണ് ഇത് സംഭവിച്ചത്.
പരീക്ഷ എഴുതാനായി ബ്രില്യന്റ് സ്കൂളിലെത്തിയതായിരുന്നു മണി ശങ്കര്‍. പരീക്ഷാ ഹാളിലേക്ക് കടന്നപ്പോള്‍ ഹാളില്‍ നിറയെ പെണ്‍കുട്ടികള്‍. ഒരാണ്‍കുട്ടി പോലുമില്ല. മണി ശങ്കര്‍ ആകെ അങ്കലാപ്പിലായി. ക്ലാസ് മുറിയില്‍ ബോധം കെട്ട് വീണു. പരിഭ്രമം മൂലമാണ് ബോധരഹിതനായതെന്ന് പിന്നീട് മണിയുടെ ആന്റി പ്രതികരിച്ചു.
സംഭവം നടന്ന ഉടന്‍ വിദ്യാര്‍ഥിയെ സമീപത്തെ സദര്‍ ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."