രണ്ടാണ്ടിനൊടുവില്‍ സാമൂഹിക അകലങ്ങളില്ലാതെ തോളോട് തോള്‍ ചേര്‍ന്ന് വിശ്വാസികള്‍; മസ്ജിദുല്‍ ഹറമിലും മസ്ജിദുന്നബവിയിലും തറാവീഹിനെത്തിയത് പതിനായിരങ്ങള്‍
പവിത്രമായ രാവില്‍... അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചു കൊണ്ടിരിക്കുന്ന രാവില്‍...മലക്കുകള്‍ പ്രര്‍ത്ഥനാനിരതരായ രാവില്‍ മസ്ജിദുല്‍ ഹറം ഇന്നലെ വീണ്ടും നിറഞ്ഞു കവിഞ്ഞു. രണ്ടാണ്ടിന് ശേഷം വീണു കിട്ടിയ സൗഭാഗ്യത്തെ പുല്‍കാന്‍ പതിനായിരങ്ങളാണ് ആ മണ്ണിലെത്തിയത്. അകലങ്ങളില്ലാതെ തോളോടു തോളോടു ചേര്‍ന്ന് വിശ്വാസികള്‍ കണ്ണീരോടെ പ്രാര്‍ത്ഥനയിലലിഞ്ഞു.
മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ഒമാനൊഴികെ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് റമദാന്‍ വ്രതാനുഷ്ഠാനത്തിന് തുടക്കമാവുകയാണ്. നിയന്ത്രണങ്ങള്‍ കര്‍ശനമായ രണ്ടാണ്ടിന് ശേഷമുള്ള ആദ്യ തറാവീഹായിരുന്നു ഇന്നലെ. മസ്ജിദുല്‍ ഹറമിലും മസ്ജിദുന്നബവിയിലും പതിനായിരങ്ങളാണ് തറാവീഹ് നമസ്‌ക്കാരത്തില്‍ പങ്കെടുക്കാനെത്തിയത്.
[caption id="attachment_1015688" align="aligncenter" width="360"] മസ്ജിദുന്നബവിയിലെ തറാവീഹ് നമസ്‌ക്കാരം[/caption]ഇത്തവണ ഹറമില്‍ ഇഫ്താറിനും തറാവീഹിനും ഇഅ്തികാഫിനും പങ്കെടുക്കുന്നതില്‍ ഇത്തവണ നിയന്ത്രണങ്ങള്‍ ഇല്ലെന്നത് ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിന് തെല്ലൊന്നുമല്ല സന്തോഷം പകരുന്നത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുണ്ടെങ്കിലും വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഹറം പരിപാലകര്‍ ഇത്തവണയും ഒരുക്കിയിട്ടുള്ളത്. മസ്ജിദിനകം സാനിറ്റൈസ് ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് സ്ത്രീ പുരുഷ തൊഴിലാളികളും റോബോട്ടുകളും ഇതിനായി സന്നദ്ധമാണ്.
#فيديو_واس | أجواء روحانية تحفّ قاصدي #المسجد_الحرام في صلاة التراويح في أول ليلة من ليالي الشهر الفضيل.#رمضان #واس_عام pic.twitter.com/BbNxDDxHbW
— واس العام (@SPAregions) April 1, 2022
മസ്ജിദുല്‍ ഹറമില്‍ ഈ വര്‍ഷത്തെ വിശുദ്ധ റമസാനിലെ തറാവീഹ് നിസ്‌കാരത്തിന് ആറ് ഇമാമുമാര്‍ നേതൃത്വം നല്‍കുമെന്ന് ഹറം കാര്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
Beginning of Taraweeh Prayers in Masjid al Haram, Makkah for #Ramadan 2022/ 1443 pic.twitter.com/FZIcyGr3HH
— Haramain Sharifain (@hsharifain) April 1, 2022
ശൈഖ് അബ്ദുല്ല അവദ് അല്‍ ജുഹാനി, ശൈഖ് അബ്ദുര്‍റഹ്മാന്‍ അല്‍ സുദൈസ്, ശൈഖ് സഊദ് അല്‍ ശുറൈം, ശൈഖ് മഹര്‍ അല്‍ മുഐക്‌ലി ശൈഖ് യാസിര്‍ അല്‍ ദവ്‌സരി, ശൈഖ് ബന്ദര്‍ ബലീല എന്നിവരാണ് തറാവീഹ് നിസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
Taraweeh Prayers begin in Masjid Al Nabawi, Madinah!#Ramadan 1443/ 2022 pic.twitter.com/R5mNml3lTK
— Haramain Sharifain (@hsharifain) April 1, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."