ചെന്നിത്തലയെ സന്ദര്‍ശിച്ച് ആര്‍. ബി ശ്രീകുമാറും കുടുംബവും
തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വീട്ടില്‍ സന്ദര്‍ശിച്ച് മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍. ബി ശ്രീകുമാറും കുടുംബവും. ചെന്നിത്തല തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് വഴി അറിയിച്ചത്.
സത്യത്തിനും നീതിക്കും വേണ്ടി പോരാടിയതിന് ജയില്‍ ശിക്ഷയനുഭവിക്കേണ്ടി വന്ന മുന്‍ ഗുജറാത്ത് ഡി.ജി.പി.ആര്‍. ബി ശ്രീകുമാറും കുടുംബവും വീട്ടില്‍ സന്ദര്‍ശിച്ചു.
ഗുജറാത്ത് കലാപം നടക്കുമ്പോള്‍ ഡി.ജി.പിയായിരുന്നു ശ്രീകുമാര്‍. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയ്ക്കും ഭരണകക്ഷിയായ ബി.ജെ.പിയ്ക്കും കലാപത്തിലുള്ള പങ്ക് തെളിവ് സഹിതം വെളിപ്പെടുത്തിയതനാണ് ശ്രീകുമാറിന് ജയില്‍വാസം അനുഭവിക്കേണ്ടിവന്നത്.
മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമായ അറസ്റ്റ് ഉണ്ടായ വേളയില്‍ ശ്രീകുമാറിന്റെ തിരുവനന്തപുരം ഊരൂട്ടമ്പലത്ത് വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്തുണയും ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയിരുന്നു.
ഗുജറാത്ത് കലാപത്തെക്കുറിച്ച ആര്‍.ബി ശ്രീകുമാര്‍ എഴുതിയ 'Gujarat behind the curtain' പുസ്തകം അദ്ദേഹം സമ്മാനിച്ചു.
രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കും സ്വൈര്യ ജീവിതത്തിനും വേണ്ടി ഭരണഘടന അനുശാസിക്കുന്ന നീതി ഉറപ്പുവരുത്താന്‍ ശ്രീകുമാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അഭിവാദ്യമര്‍പ്പിച്ചു- ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."