HOME
DETAILS

മുസ്‌ലിം സ്ത്രീ വിവാഹമോചനം തെറ്റുതിരുത്തി ഹൈക്കോടതി

  
Web Desk
April 14 2021 | 05:04 AM

6546313552-2hgfh

മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനം കോടതി ഇടപെടലിലൂടെയല്ലാതെ നടത്താമെന്ന് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചിരിക്കുകയാണ്. 49 വര്‍ഷം മുന്‍പ് ഹൈക്കോടതി തന്നെ പുറപ്പെടുവിച്ച വിധിയെയാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട് മുസ്‌ലിം വ്യക്തിനിയമത്തിലെ മതപക്ഷ വായനയാണ് കോടതി വിധിയിലൂടെ പ്രകടമാവുന്നത്. സ്ത്രീകള്‍ക്ക് വിവാഹമോചനം വേണമെങ്കില്‍ 1939ലെ വിവാഹമോചന നിയമം അടിസ്ഥാനത്തിലൂടെ കോടതി വഴി മാത്രമേ സാധ്യമായിരുന്നുള്ളൂ. 49 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെ.സി മൊഈനും നഫീസയും തമ്മിലുള്ള കേസിലെ വിധി അടിസ്ഥാനത്തില്‍ സ്ത്രീക്ക് വിവാഹമോചനം നടത്താന്‍ കോടതി വഴി മാത്രമാണ് അനുവദിച്ചിരുന്നത്. എന്നാല്‍, പുരുഷന് വിവാഹമോചനത്തിനായി ത്വലാഖ് നടത്താം. മുത്വലാഖ് അസാധുവാക്കിയതിനാല്‍ കൃത്യമായ ഇടവേളകളിലൂടെ വിവാഹമോചനം സാധ്യമാണ്, കോടതി മാര്‍ഗമല്ലാതെ.


സ്ത്രീക്ക് കോടതി വഴിയല്ലാതെ വിവാഹമോചനം നടത്താമെന്ന് ഒരു പറ്റം ഹരജികള്‍ തീര്‍പ്പാക്കിയാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. മുസ്‌ലിം വ്യക്തിനിയമപ്രകാരം പുരുഷനും സ്ത്രീക്കും വിവാഹമോചനത്തിനുള്ള വഴികളുണ്ട്. പുരുഷന് വിവാഹമോചനം നടത്താനുള്ള വഴി നേരത്തെ പരാമര്‍ശിച്ച ത്വലാഖാണെങ്കില്‍ സ്ത്രീകള്‍ക്ക് നാലു വഴികളാണുള്ളത്. ഒന്ന്, ത്വലാഖ് തഫ്‌വീദ്. ഇസ്‌ലാമിക നിയമപ്രകാരമുള്ള കരാറായ വിവാഹത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ഭര്‍ത്താവ് പരാജയപ്പെട്ടാല്‍ ഭാര്യക്ക് സ്വന്തം നിലയില്‍ വിവാഹമോചനം നടത്താന്‍ ത്വലാഖ് തഫ്‌വീദ് ഉപയോഗിക്കാം. രണ്ട്, ഖുല്‍അ്. ഇതിലൂടെ ഭാര്യക്ക് ഏകപക്ഷീയമായി വിവാഹമോചനം നടത്താം. വിവാഹ സമയത്ത് നല്‍കിയ വിവാഹ മൂല്യമായ
മഹ്‌റും വിവാഹം നിലനില്‍ക്കെ ഭര്‍ത്താവ് നല്‍കിയ സമ്മാനങ്ങളും തിരിച്ചുനല്‍കണമെന്ന വ്യവസ്ഥയാണ് കോടതി വിവക്ഷപ്രകാരം ഖുല്‍ഇല്‍ പറയുന്നത്. വിവാഹമോചനം നടത്തുന്നതിനു മുന്‍പ് ഏതെങ്കിലും രീതിയിലുള്ള യോജിപ്പിന്റെ വഴികളും ഇവര്‍ തേടണം. കൗണ്‍സിലിങ്, കുടുംബ കോടതി ഉള്‍പ്പെടെയുള്ള ഏതെങ്കിലും മാര്‍ഗങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തണം. മൂന്ന്, മുബാറഅത്ത്. ഉഭയകക്ഷി പ്രകാരമുള്ള വേര്‍പിരിയലാണിത്. നാല്, ഫസ്ഖ്. മൂന്നാം കക്ഷിയുടെ ഇടപെടലിലൂടെ വിവാഹമോചനം നടത്തുന്നതാണിത്.


1939ലെ വിവാഹ നിയമം ഫസ്ഖാണ് ഇല്ലാതാക്കിയിരുന്നത്. കോടതി ഇടപെടലിന് പുറമെയുള്ള വിവാഹ മോചനത്തെയാണ് ഈ നിയമത്തിലൂടെ അസ്ഥിരപ്പെടുത്തിയത്. ഇതിനു പകരമായി കോടതി വഴിയുള്ള വിവാഹമോചനമാണ് അനുവദിച്ചത്. ഈ വിധി കോടതി നിലനിര്‍ത്തിയെങ്കിലും മറ്റു മൂന്ന് വഴികളായ ത്വലാഖ് തഫ്‌വീദ്, ഖുല്‍അ്, മുബാറ അത്ത് എന്നിവ സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനായി ഉപയോഗിക്കാമെന്നാണ് കോടതി ഇപ്പോള്‍ വിധിച്ചിരിക്കുന്നത്. 1937ലെ ശരീഅത്ത് നിയമമാണ് കോടതി ഇതിനു ആധാരമാക്കിയിരിക്കുന്നത്. ഈ നിയമം അനുസരിച്ച് ഫസ്ഖ് ഒഴികെയുള്ള മറ്റു മൂന്ന് വഴികളെയും അംഗീകരിച്ചിരുന്നു. ഖുര്‍ആനും ഹദീസും ഉള്‍പ്പെടെയുള്ള ആധികാരിക ഗ്രന്ഥങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഫസ്ഖ് വഴി മാത്രം വിവാഹമോചനം നടത്തുന്നവര്‍ കോടതി വഴിയായിരിക്കണം നടപടികള്‍ സ്വീകരിക്കേണ്ടത്.


മുത്വലാഖ് ചര്‍ച്ചാ വിഷയമാക്കിയവര്‍ സ്ത്രീകള്‍ക്ക് നല്‍കിയ പ്രധാന അവകാശങ്ങള്‍ നിലനിര്‍ത്തുന്നതിനോ സംരക്ഷിക്കുന്നതിനോ ഇടപെടുന്നില്ലെന്നും അതു മറച്ചുവയ്ക്കുകയാണെന്നും കോടതി വിമര്‍ശിച്ചു. സ്ത്രീകള്‍ക്ക് പരമാവധി അവകാശവും സംരക്ഷണവും നല്‍കുന്ന സംവിധാനമാണ് മുസ്‌ലിം വ്യക്തിനിയമത്തിലുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീ അവകാശങ്ങള്‍ ഇസ്‌ലാം നിഷേധിക്കുന്നുണ്ടെന്നും സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നും പ്രഖ്യാപിച്ച് മുത്വലാഖിനെ ക്രിമിനല്‍ കുറ്റമാക്കിയ കേന്ദ്രത്തിന്റെ നടപടി ഇവിടെ ചേര്‍ത്തുവായിക്കാവുന്നതാണ്. ഇത്തരം അവകാശം ഇസ്‌ലാമിലുണ്ടെന്നിരിക്കെ ഇതു സംബന്ധിച്ച് യാതൊരു പരാമര്‍ശങ്ങളും കേന്ദ്രം ഭരിക്കുന്നവര്‍ നടത്തിയിരുന്നില്ല.
ഇസ്‌ലാം സ്ത്രീവിരുദ്ധമാണെന്നും പ്രചാരണം നടത്തുന്നവര്‍ക്കുള്ള തിരിച്ചടി കൂടിയാണ് ഹൈക്കോടതി വിധി. നേരത്തെ ഇസ്‌ലാമിന്റെ പ്രാമാണിക ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ച കാര്യങ്ങളാണ് ഇപ്പോള്‍ കോടതി പറഞ്ഞിരിക്കുന്നത്.
(സുപ്രിംകോടതി അഭിഭാഷകനാണ്
ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയും,അമ്മൂമ്മയും ചേർന്ന് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

National
  •  4 minutes ago
No Image

ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

National
  •  7 minutes ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  an hour ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  an hour ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  an hour ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  2 hours ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  2 hours ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  2 hours ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 hours ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  3 hours ago