അതിരപ്പിള്ളിയില്‍ ആനയെ പ്രകോപിപ്പിച്ച് ബൈക്ക് യാത്രികര്‍; പാഞ്ഞടുത്ത് കാട്ടാന
തൃശൂര്‍: അതിരപ്പിള്ളി റൂട്ടില്‍ വീണ്ടും കാട്ടാനയെ പ്രകോപിപ്പിച്ച് യാത്രക്കാര്‍. തമിഴ്‌നാട് സ്വദേശികളായ ബൈക്ക് യാത്രിക്കാരാണ് കാട്ടാനയെ പ്രകോപിപ്പിച്ചിരിക്കുന്നത്. വന്യമൃഗങ്ങളെ പ്രകോപിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന വനം വകുപ്പിന്റെ ഉത്തരവിറങ്ങിയതിനു പിന്നാലെ തന്നെയാണ് സംഭവം. അതിരപ്പിള്ളി - മലക്കപ്പാറ പാതയില്‍ പോത്തുപാറ ഉന്നതിക്ക് സമീപമാണ് ബൈക്ക് യാത്രക്കാര്‍ ആനയെ പ്രകോപിപ്പിച്ചത്.
റോഡില്‍ ആനയെ കണ്ടതോടെ ബൈക്ക് യാത്രിക്കാര്‍ ആനക്കരകിലെത്തി പ്രകോപിപ്പിക്കുകയായിരുന്നു. പിന്നീട് ആന ബൈക്ക് യാത്രക്കാരെ ഓടിച്ചു വിട്ടു. റോഡില്‍ കയറാതെ ഒതുങ്ങിനിന്ന ആനയ്ക്ക് സമീപത്തേക്കു ചെല്ലുന്നതും അതിനെ പ്രകോപിപ്പിക്കുന്നതും വിഡിയോയില്‍ കാണാവുന്നതാണ്.
മദപ്പാടിലുള്ള കബാലിക്കു നേരെ ഹോണടിച്ചുകൊണ്ട് കാര്‍ കയറ്റിയ തമിഴ്‌നാട് സംഘത്തിനെതിരേ വനം വകുപ്പ് കഴിഞ്ഞ ദിവസവും കേസെടുത്തിരുന്നു. വന യാത്രയില്‍ മൃഗങ്ങളെ കാണുമ്പോള്‍ വാഹനത്തില്‍ നിന്നിറങ്ങരുതെന്നുള്ള നിര്‍ദേശങ്ങള്‍ വനം വകുപ്പ് പുറത്തിറക്കിയിട്ടുണ്ടെങ്കിലും ആരും അതൊന്നും പാലിക്കാറില്ല.
ആനമല റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളിടത്ത് അടിയന്തര ഘട്ടങ്ങളില്‍ വനം വകുപ്പിന്റെ 9188407532, 8547601953, 8547601915 എന്നീ എമര്‍ജന്‍സി സെന്ററുകളിലെ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് വാഴച്ചാല്‍ ഡിഎഫ്ഒ ഐഎസ് സുരേഷ്ബാബു അറിയിച്ചിട്ടുണ്ട്.
In Thrissur, another incident of tourists provoking a wild elephant has been reported on the Athirappilly–Malakkappara route. The offenders were bike riders from Tamil Nadu, who approached and teased the elephant near Pothuppara hill.Despite clear warnings from the Forest Department about strict action against anyone harassing wild animals, the riders are seen in a video moving close to the elephant and provoking it. The elephant then chased them away but did not enter the road.This comes just days after the Forest Department filed a case against another Tamil Nadu group for honking at a tusker named Kabaali in Madappad. Authorities have repeatedly instructed tourists not to step out of vehicles or disturb animals during forest routes, but such rules are often ignored.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."