HOME
DETAILS

ചെറു വിമാനം പറന്നുയര്‍ന്ന ഉടനെ തന്നെ തലകുത്തി വീണു കത്തിയമര്‍ന്നു; വിഡിയോ ഞെട്ടിക്കുന്നത്

  
Web Desk
October 24, 2025 | 2:57 AM

venezuelan plane crash near paramillo airport

 

വെനിസ്വേല:  വെനിസ്വേലയിലെ തച്ചിറ സംസ്ഥാനത്തെ പാരമില്ലോ വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ഉടനെ തന്നെ വിമാനം തകര്‍ന്നു കത്തിയമര്‍ന്നു. രണ്ട് വിമാന ജീവനക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇരട്ട എഞ്ചിന്‍ പൈപ്പര്‍ പിഎ-31 T1 പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനുള്ളില്‍ തന്നെ അപകടം സംഭവിക്കുകയായിരുന്നു.

പറന്നുയര്‍ന്ന് അല്‍പം മാത്രം ഉയരത്തിലെത്തിയ വിമാനം തലകുത്തി തിരിയുകയും പറന്നുയര്‍ന്ന റണ്‍വേയില്‍ തന്നെ തകര്‍ന്ന് വീഴുകയുമായിരുന്നു. റണ്‍വേയില്‍ മുഖം കുത്തി വീണ വിമാനത്തെ അപ്പോള്‍ തന്നെ അഗ്‌നി വിഴുങ്ങുന്നതും വിഡിയോയില്‍ കാണാവുന്നതാണ്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിവില്‍ എയറോനോട്ടിക്‌സ് (INAC) രണ്ട് വിമാന ജീവനക്കാരുടെ മരണങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. ഉടന്‍ തന്നെ അടിയന്തര, അഗ്‌നിരക്ഷാ സേനകള്‍ എത്തിയെങ്കിലും പൈലറ്റുമാരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് റിപോര്‍ട്ടില്‍ പറയുന്നത്.

അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജുണ്ട ഇന്‍വെസ്റ്റിഗഡോറ ഡി ആക്‌സിഡന്റസ് ഡി ഏവിയേഷന്‍ സിവില്‍ (JIAAC) ഉത്തരവിട്ടിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ട പൈലറ്റുമാരുടെ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇവരുടെ കുടുംബങ്ങളുമായി കൂടിയാലോചിച്ച ശേഷമേ വിവരങ്ങള്‍ പുറത്ത് വിടൂവെന്നും അധികൃതര്‍ അറിയിച്ചു. 

വിഡിയോ
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വിമാനം ടേക്ക് ഓഫ് സമയത്ത് ടയര്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക റിപോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, കൃത്യമായ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോകളില്‍ പറന്നുയര്‍ന്ന വിമാനം നിലം കുത്തിയതിന് പിന്നാലെ ശക്തമായ തീ ഉയരുന്നതും പുക പടരുന്നതും കാണാമായിരുന്നു. ഫ്‌ളൈറ്റ് ട്രാക്കിങ്് സൈറ്റായ ഫ്‌ലൈറ്റ്‌റാഡാര്‍ 24 പ്രകാരം, വിമാനം വെനിസ്വേലയ്ക്കുള്ളില്‍ ആഭ്യന്തര റൂട്ടുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ വിമാനം പനാമയിലേക്കും ക്യൂബയിലേക്കും യാത്ര ചെയ്തിരുന്നുവെന്നുമാണ് റിപോര്‍ട്ടില്‍ പറയുന്നത്.

 

 

A twin-engine Piper PA-31 T1 aircraft crashed and burst into flames shortly after taking off from Paramillo Airport in Táchira State, Venezuela. The plane lost altitude moments after takeoff, flipped over, and crashed back onto the runway, where it was immediately engulfed in fire.Both crew members on board were killed, as confirmed by the National Institute of Civil Aeronautics (INAC). Despite the quick response from emergency and fire rescue teams, the pilots could not be saved.The Civil Aviation Accident Investigation Board (JIAAC) has launched an investigation into the cause of the crash. The identities of the deceased pilots have not yet been released pending notification of their families.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിരപ്പിള്ളിയില്‍ ആനയെ പ്രകോപിപ്പിച്ച് ബൈക്ക് യാത്രികര്‍; പാഞ്ഞടുത്ത് കാട്ടാന

Kerala
  •  an hour ago
No Image

ദുബൈ ആര്‍ടിഎ 20-ാം വാര്‍ഷികം; യാത്രക്കാരെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങളും മികച്ച ഓഫറുകളും

uae
  •  an hour ago
No Image

മലപ്പുറം പോത്തുകല്ലിൽ ചുഴലിക്കാറ്റ്; വിവിധ ഇടങ്ങളിൽ നാശനഷ്ടം

Kerala
  •  2 hours ago
No Image

പാലക്കാട് ബി.ജെ.പിയിൽ ഭിന്നത രൂക്ഷം; കൃഷ്ണകുമാറിനെതിരേ പരാതി നൽകി നഗരസഭാ അധ്യക്ഷ

Kerala
  •  2 hours ago
No Image

മലബാര്‍ ഗോള്‍ഡ് ഡയമണ്ട്‌സ് ഇന്ത്യയില്‍ രണ്ട് പുതിയ ഷോറൂമുകള്‍ തുടങ്ങി

uae
  •  3 hours ago
No Image

ബെംഗളൂരു- ഹൈദരാബാദ് ദേശീയപാതയിൽ ബസിന് തീപിടിച്ച് അപകടം; 25 ലേറെ പേർക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

റഷ്യൻ എണ്ണ: യു.എസിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങി ഇന്ത്യ, ഇറക്കുമതി കുത്തനെ കുറയ്ക്കും 

National
  •  3 hours ago
No Image

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ പുതിയ മാനദണ്ഡം; ഇന്ന് മുതല്‍ പ്രാബല്യത്തിലായ മാറ്റങ്ങള്‍ അറിഞ്ഞിരിക്കാം | Global Passport Seva Version 2.0

Saudi-arabia
  •  3 hours ago
No Image

ഉമർ ഖാലിദ്, ഷർജീൽ ഇമാം: ജാമ്യഹരജി 27ന് പരിഗണിക്കും

National
  •  3 hours ago
No Image

കമ്മ്യൂണിസത്തെയും ഫാസിസത്തെയും കുറിച്ചുള്ള പുസ്തകങ്ങൾ മതവികാരം വ്രണപ്പെടുത്തി! അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റിനെതിരെ പൊലീസിന്റെ അസാധാരണ ആരോപണങ്ങൾ  

National
  •  3 hours ago