മാധ്യമങ്ങൾ വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗാ ഫോണായി മാറരുത്: മുഖ്യമന്ത്രി
കോഴിക്കോട്
മാധ്യമങ്ങൾക്കെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പത്രപ്രവർത്തനം മാധ്യമങ്ങൾ പാടെ ഉപേക്ഷിച്ച മട്ടാണെന്ന് ആരോപിച്ച മുഖ്യമന്ത്രി മാധ്യമങ്ങൾ വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗാ ഫോണായി മാറരുതെന്നും ആവശ്യപ്പെട്ടു.
കോഴിക്കോട് പ്രസ്‌ക്ലബിന്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ ഭാവി പ്രധാനമായി കണ്ട് പ്രവർത്തിക്കേണ്ടവരാണ് മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും.
സ്ഥാപിത താൽപര്യങ്ങൾ മുൻനിർത്തിയുള്ള കുത്തിത്തിരിപ്പുകൾക്ക് ഇടംനൽകുന്ന തരത്തിൽ മാറാൻ പാടില്ല. സമരങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ കുഞ്ഞിനെയും കൊണ്ട് വരുന്നവരെ മഹത്വവത്കരിക്കുന്ന നിലയാണ് ഇപ്പോഴുള്ളത്.
മുത്തങ്ങയിൽ പാവപ്പെട്ട ആദിവാസികൾക്കു നേരെ നടന്ന വെടിവയ്പ് അടിച്ചമർത്തലായി കാണാത്ത പത്രങ്ങളുണ്ട്. മാധ്യമപ്രവർത്തനത്തിൽ പക്ഷപാതിത്വം പാടില്ല. നാടിന്റെ വികസന ആവശ്യകത ജനങ്ങളെ ബോധിപ്പിക്കാൻ മാധ്യമങ്ങൾക്ക് കഴിയുന്നില്ല. നിക്ഷിപ്ത താത്പര്യക്കാരെ തുറന്നു കാട്ടാൻ കഴിയുന്നില്ലെന്നും മുഖ്യന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."