ആരോഗ്യവകുപ്പിന്റെ ശ്രദ്ധ കൊവിഡില്‍ ; ആശങ്കപ്പെടുത്തി ഡെങ്കിയും മഞ്ഞപ്പിത്തവും ചിക്കന്‍ പോക്‌സും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിനൊപ്പം പകര്‍ച്ച വ്യാധികളുടെ വ്യാപനവും ഉയരുന്നു. കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യവകുപ്പ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ പ്രതിരോധത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ മാസം മാത്രം സംസ്ഥാനത്ത് പനി ബാധിച്ചത് 32,246 പേര്‍ക്കാണ്. ഒരു മരണവും സംഭവിച്ചു.
ഈ വര്‍ഷം ഇതുവരെ 14 പനി മരണവും 27,4,309 പനി കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് താരതമ്യേന കുറവാണെങ്കിലും ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും ചിക്കന്‍പോക്‌സും ബാധിക്കുന്നവരുടെ എണ്ണവും ആശങ്കപ്പെടുത്തുന്നുണ്ട്. ഈ മാസം 47 ഡെങ്കിപ്പനി കേസുകളും 24 പേര്‍ക്ക് മഞ്ഞപ്പിത്തവും 187 പേര്‍ക്ക് ചിക്കന്‍പോക്‌സുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒരാള്‍ ചിക്കന്‍പോക്‌സ് ബാധിച്ച് മരിക്കുകയും ചെയ്തു.
ഈ വര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ ഇത് 1517 ചിക്കന്‍പോക്‌സ്, 238 മഞ്ഞപ്പിത്തം, 403 ഡെങ്കിപ്പനി എന്നിങ്ങനെയാണ്. സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നതോടെ ആരോഗ്യവകുപ്പിന്റെ പൂര്‍ണ ശ്രദ്ധ കൊവിഡിലേക്ക് തിരിയുകയാണ്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രതിരോധം ശക്തമാക്കിയില്ലെങ്കില്‍ വലിയ പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ പൊതുജനാരോഗ്യം അകപ്പെടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."