HOME
DETAILS
MAL
കൊവിഡ് രണ്ടണ്ടാം തരംഗം: ആശങ്കയോടെ വ്യാപാര, വാണിജ്യ മേഖല
backup
April 16 2021 | 00:04 AM
കൊച്ചി: കൊവിഡ് രണ്ടണ്ടാംതരംഗ ഭീതി രാജ്യമെങ്ങും അലയടിച്ചുയരുമ്പോള്‍ വാണിജ്യ മേഖലയും കടുത്ത ആശങ്കയില്‍. ഒരുവര്‍ഷത്തെ കടുത്ത നിയന്ത്രണങ്ങള്‍ സൃഷ്ടിച്ച തിരിച്ചടികളില്‍ നിന്ന് കരകയറിവരുന്നതിനിടെയാണ് വീണ്ടണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. ഇതോടെ, വിപണി വീണ്ടണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് ആശങ്ക.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22 മുതല്‍ നൂറുദിവസത്തോളം വിപണി ഏറെക്കുറെ അടഞ്ഞുകിടപ്പായിരുന്നു. അത്യാവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടണ്ടായിരുന്നത്. ജൂലൈ മുതല്‍ വിവിധ ഘട്ടങ്ങളായി ഇളവ് അനുവദിച്ച് തുടങ്ങിയെങ്കിലും അതിനിടെ, ഈസ്റ്റര്‍, വിഷു, പെരുന്നാള്‍ , ഓണം തുടങ്ങിയ ഉത്സവ സീസണുകള്‍ വിപണിക്ക് നഷ്ടമായിരുന്നു. കനത്ത വ്യാപാര നഷ്ടമാണ് ഇതുവഴി ഉണ്ടണ്ടായതും.ഈ വര്‍ഷമാദ്യം മുതല്‍ വിപണി ഉണര്‍വിന്റെ സൂചനകള്‍ കാണിച്ചുതുടങ്ങിയിരുന്നു
.
വ്യാപാരം പഴയ നിലയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ ഉയര്‍ന്നിരിക്കെയാണ്, കൊവിഡ് രണ്ടണ്ടാം തരംഗത്തിന്റെ ആശങ്ക ശക്തമാകുന്നത്. സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളത്ത് പ്രതിദിനം 1200 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇതോടെ, കടുത്ത നിയന്ത്രണങ്ങളാണ് വീണ്ടണ്ടും ഏര്‍പ്പെടുത്തുന്നത്. പൊതു ഗതാഗത സംവിധാനങ്ങളിലും ഷോപ്പിങ് മാളുകളിലും മറ്റും ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. തുറന്ന സ്ഥലങ്ങളില്‍ 150 പേരിലധികവും ഷോപ്പിങ് കേന്ദ്രങ്ങളിലും മറ്റും 75 ആളുകളിലധികവും ഒരേസമയം പാടില്ലെന്നാണ് നിര്‍ദേശം.ജനങ്ങള്‍ക്കിടയിലും കടുത്ത പരിഭ്രാന്തിയാണ് നിലനില്‍ക്കുന്നത്.
കൊവിഡ് ക്വാറന്റൈന്‍ സൗകര്യങ്ങളും വാക്‌സിന്‍ ലഭ്യതയും മറ്റും അന്വേഷിച്ച് കൊവിഡ് കണ്‍ട്രോള്‍ റൂമിലേക്ക് ദിനംപ്രതി നാനൂറിലധികം ഫോണ്‍ വിളികളാണ് എത്തുന്നത്.രാത്രി ഒന്‍പതുമണിയോടെ കച്ചവടം അവസാനിപ്പിക്കണമെന്ന നിര്‍ദേശം ഹോട്ടലുകളെയും വെട്ടിലാക്കി. റമദാനില്‍ കാര്യമായ കച്ചവടം നടക്കുന്നത് രാത്രിയിലാണ്. ഈ സമയത്ത്, രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഹോട്ടലുകള്‍ക്ക് തിരിച്ചടിയായി മാറും. റമദാന്‍ , പെരുന്നാള്‍ കച്ചവടത്തിന് ഒരുങ്ങുന്നതിനിടെയുള്ള രണ്ടണ്ടാം തരംഗ ആശങ്ക വ്യാപാരികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."