HOME
DETAILS
MAL
ചിന്ത, നവയുഗം വിവാദം അനവസരത്തിൽ: കോടിയേരി, മുരളീധരനെകൊണ്ട് പത്തുപൈസയുടെ ഗുണമില്ല
backup
April 04 2022 | 06:04 AM
കണ്ണൂർ
നവയുഗം, ചിന്ത പ്രസിദ്ധീകരണങ്ങളിൽ വന്ന ലേഖനത്തെതുടർന്നുള്ള വിവാദം അനവസരത്തിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇ.എം.എസ് എറ്റവും വലിയ രാഷ്ട്രീയ വഞ്ചകനാണെന്ന സി.പി.ഐ പ്രസിദ്ധീകരണമായ നവയുഗത്തിൽ വന്ന ലേഖനത്തോട് കണ്ണൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐക്കെതിരേ ചിന്തയിൽ വന്ന ലേഖനവും പ്രസിദ്ധീകരിക്കാൻ പാടില്ലാത്തതാണ്. വിവാദം അവസാനിപ്പിക്കാൻ സി.പി.ഐയും ഇടപെടൽ നടത്തണം. സി.പി.എമ്മും സി.പി.ഐയും തമ്മിൽ ഒരു പ്രശന്‌വുമില്ല. ബന്ധം ശക്തിപ്പെടുത്തുകയാണ് വേണ്ടത്. കേന്ദ്രമന്ത്രി വി. മുരളീധരനെകൊണ്ട് കേരളത്തിന് പത്തുപൈസയുടെ ഗുണമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വിലവർധനക്കെതിരെയുള്ള പ്രക്ഷോഭം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് കെ. റെയിൽ വിരുദ്ധ പ്രചാരണത്തിലൂടെ മുരളീധരൻ ശ്രമിക്കുന്നതെന്നും കോടിയേരി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."