നടിയെ ആക്രമിച്ച കേസ്: സാക്ഷി സാഗര്‍ വിന്‍സന്റിന്റെ ഹരജി തള്ളി
കൊച്ചി: പൊലിസ് പീഡനം ആരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗര്‍ വിന്‍സെന്റ് നല്കിയ ഹരജി ഹൈക്കോടതി തള്ളി. തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാനുള്ള നോട്ടിസിലെ നടപടികള്‍ റദ്ദാക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
കാവ്യാ മാധവന്റെ സഹോദരന്റെ സ്ഥാപനമായ ലക്ഷ്യയിലെ മുന്‍ ജീവനക്കാരനാണ് സാഗര്‍.
അതേസമയം, മുന്‍കൂര്‍ നോട്ടിസ് നല്‍കാതെ സാഗറിനെ ചോദ്യം ചെയ്യരുത് എന്ന് പൊലിസിന് കോടതി നിര്‍ദ്ദേശം നല്കി. ചോദ്യം ചെയ്യലിന്റെ പേരില്‍ ഉപദ്രവിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. പൊലിസ് ആക്ടും ക്രിമിനല്‍ നടപടി ചട്ടവും അനുശാസിക്കുന്ന തരത്തില്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി വ്യക്തമാക്കി.
താന്‍ പറഞ്ഞുപഠിപ്പിക്കുന്നതുപോലെ മൊഴി നല്‍കണമെന്നാണ് ബൈജു പൗലോസ് ആവശ്യപ്പെട്ടിരുന്നതെന്നും എന്നാല്‍ സത്യം മാത്രമാണ് മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നല്‍കിയതെന്നും ഹരജിക്കാരന് പറയുന്നു. ഇതേത്തുടര്‍ന്ന് ബൈജു പൗലോസ് ഭീഷണിപ്പെടുത്തുകയാണെന്നും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ടുതവണ നോട്ടിസ് നല്‍കിയെന്നുമാണ് ഹരജിക്കാരന് ആരോപിച്ചിരുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."