നിരഞ്ജന്‍ സ്മാരക റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്‌ലീഗ് ധര്‍ണ്ണ നടത്തി
പത്താന്‍കോട്ട:് ധീരജവാന്‍ നിരഞ്ജന്റെ സ്മരണാര്‍ഥം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരഞ്ജന്‍ റോഡ് (പൊന്നംങ്കോട് എളമ്പുലാശ്ശേരി) എല്‍.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് കോങ്ങാട് മണ്ഡലം കമ്മിറ്റി പൊന്നംങ്കോട് സെന്ററില്‍ സായാഹ്ന ധര്‍ണ നടത്തി. കഴിഞ്ഞ സര്‍ക്കാര്‍ നാലു കോടി രൂപ പ്രഖ്യാപിക്കുകയും അതിന്റെ നടപടികള്‍ നടന്നു കൊണ്ടണ്ടിരിക്കുമ്പോഴാണ് ഇലക്ഷന്‍ പ്രഖ്യാപനവും ഭരണ മാറ്റവും ഉണ്ടണ്ടായത്.
എന്നാല്‍ ഈ ബജറ്റില്‍ ഒരു രൂപ പോലും ഈ റോഡിന് വകയിരിത്തിയിട്ടില്ല. ഇത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെയും സ്ഥലം സി.പി.എം എം.എല്‍.എ ആയി കെ.വി വിജയദാസിന്റെയും ആസൂത്രതിത അട്ടിമറിയായി കണക്കാക്കുന്നു. പ്രസ്തുത റോഡിന് ഫണ്ട് അനുവദിക്കുന്നതു വരെ ശക്തമായ സമരവുമായി യൂത്ത് ലീഗ് കമ്മിറ്റി മുന്നോട്ട് പോകും. ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരണം നടത്തി മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും സമര്‍പ്പിക്കും.
ധര്‍ണ്ണ കെ.പി.മൊയ്തു ഉദ്ഘാടനം ചെയ്തു. റിയാസ് നാലകത്ത് അധ്യക്ഷനായി. എം.എസ് നാസര്‍ മുഖ്യ പ്രഭാഷണം നടത്തി. യൂസഫ് പാലക്കല്‍, സലാഹുദ്ദീന്‍ കാഞ്ഞിരപ്പുഴ, എം കുഞ്ഞുമുഹമ്മദ്, ഷാനവാസ് ചൂരിയോട് സ്വാഗതവും അഷറഫ് വാഴമ്പുറം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."