നൊച്ചൂര്‍ വളവില്‍ അപകടമരണം തുടര്‍ക്കഥയാവുന്നു
കൊടുവായൂര്‍: നൊച്ചൂര്‍ വളവില്‍ അപകടമരണം തുടര്‍ക്കഥയാകുമ്പോഴും അധികൃതര്‍ അനാസ്ഥയില്‍. പാലക്കാട്-മീനാക്ഷിപുരം അന്തര്‍സംസ്ഥാന റോഡിലെ നൊച്ചൂര്‍ വളവില്‍ വാഹന അപകടങ്ങള്‍ മൂലം നാലു വര്‍ഷത്തിനിടെ പത്തുപേര്‍ മരിച്ചിട്ടും റോഡിലെ വളവുകള്‍ നികത്തുവനോ ഡിവൈഡറുകള്‍ സ്ഥാപിക്കുവാനോ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. മഴക്കാലമായതോടെ അപകടങ്ങള്‍ അനുദിനം വര്‍ധിക്കുന്നതിനെതിരേ നടപടി ശക്തമാക്കണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും സര്‍ക്കാരിനോട് ആവശ്യപെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.
കെ.എസ്.ടി.പി.യുടെ അധീനതയിലുള്ള റോഡിന്റെ വളവുകള്‍ നികത്തണമെങ്കില്‍ ജില്ലാ കലക്ടറും പൊതുമരാമത്ത് വകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് തീരുമാനിക്കേണ്ടതുണ്ട്. വളവുകള്‍ നികത്തുന്നതു വരെയുള്ള സമയങ്ങളില്‍ റോഡ് വീതികൂട്ടി ഡിവൈഡറുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും അധികൃതര്‍ മുഖവിലക്കെടുക്കാത്തിട്ടില്ല. സ്കൂള്‍-മദ്റസ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."