HOME
DETAILS

'വരവും ചെലവും', പ്രതിദിന വരുമാനത്തിലെ 70 ശതമാനവും ഇന്ധനം വാങ്ങാന്‍,ദീര്‍ഘകാല കടങ്ങളുടെ തിരിച്ചടവിന് ഉള്‍പ്പടെ വേണ്ടത് കോടികള്‍; കെ.എസ്.ആര്‍.ടി.സിയില്‍ തുടരുന്ന പ്രതിസന്ധി

  
backup
April 06 2022 | 05:04 AM

ksrtc-financial-crisis-latest

1938 ഫെബ്രുവരി 20 മുതല്‍ കേരളത്തിന്റെ സഞ്ചാര സാരഥ്യമേറ്റെടുത്ത ആനവണ്ടി 1965 ഏപ്രില്‍ 1ന് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി മാറി. കേരളത്തിലെ സാധാരണക്കാരുടെ വാഹനമെന്ന് അറിയപ്പെടുന്ന കെ.എസ്.ആര്‍.ടി.സിക്ക് 57 വയസ് പിന്നിടുമ്പോള്‍ ഗുരുതര പ്രതിസന്ധിയിലേക്കാണ് ദിനംപ്രതി കടന്നുപോകുന്നത്. ഇന്ധന വില അടിക്കടി വര്‍ധിക്കുകയും അതിനനുസൃതമായി വരുമാനം ലഭിക്കാത്തതുമാണ് വിനയായിരിക്കുന്നത്. തല്‍സ്ഥിതി തുടര്‍ന്നാല്‍ പല റൂട്ടുകളിലേയും സര്‍വിസുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടിവരും. പല ജീവനക്കാരും തൊഴില്‍ രഹിതരാകുന്ന സാഹചര്യവും തള്ളിക്കളയാനാകില്ല.

കേരള ബജറ്റില്‍ കെ.എസ്.ആര്‍.ടി.സിക്കായി 1000 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസിക്ക് കീഴില്‍ പുതുതായി 50 പെട്രോള്‍ പമ്പുകള്‍ തുറക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. സിഎന്‍ജി ബസുകള്‍ ഏര്‍പ്പെടുത്താന്‍ കെഎസ്ആര്‍ടിസിക്ക് 50 കോടി രൂപ നല്‍കാനും ബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു. അതേസമയം 2000 കോടിയുടെ ധനസഹായമായിരുന്നു കോര്‍പറേഷന്‍ പ്രതീക്ഷിച്ചിരുന്നത്.

കൊവിഡിന് മുന്‍പ് പെന്‍ഷന് മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടിയതെങ്കില്‍ ഇപ്പോള്‍ ജീവനക്കാരുടെ ശമ്പളം പോലും കൃത്യമായി നല്‍കാന്‍ പണമില്ലാത്ത സ്ഥിതിയിലാണ്.

കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയാറാന്‍ കെഎസ്ആര്‍ടിസി ശമ്രിക്കുന്നതിനിടയിലാണ് ഇന്ധനവിലവര്‍ദ്ധന വലിയ തിരിച്ചടിയായത്. ബള്‍ക്ക് പര്‍ച്ചേസര്‍ വിഭാഗത്തില്‍ പെടുത്തി ഡീസല്‍ ലിറ്ററിന് 21 രൂപയാണ് എണ്ണകമ്പനികള്‍ ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ലിറ്ററിന് 100 രൂപ പിന്നിട്ടതോടെ പൊതുവിപണിയില്‍ നിന്ന് ഡീസല്‍ വാങ്ങി സര്‍വ്വീസ് നടത്തുന്നതും പ്രായോഗികമല്ലാതായി. പ്രതിദിനം 16 ലക്ഷം ലിറ്റര്‍ ഡീസലാണ് വേണ്ടത്. വരുമാനം പ്രതിദിനം ശരാശാരി 5 കോടി. ഇതില്‍ 70 ശതമാനവും ഇന്ധനം വാങ്ങാന്‍ മാറ്റിവെക്കണം. ദീര്‍ഘകാല കടങ്ങളുടെ തിരിച്ചടവിന് പ്രതിദിനം വേണ്ടത് ഒരുകോടി. ശമ്പളത്തിനായി പ്രതിമാസം 80 കോടി വേണം. ഇന്ധനവിലവര്‍ദ്ധന പ്രതിമാസം 20 കോടിയോളം രൂപയുടെ അധിക ബാധ്യതയുണ്ടാക്കുന്നു. ബസ് ചാര്‍ജ് വര്‍ദ്ധന നിലവില്‍ വന്നാലും ഇതൊന്നും മറികടക്കാനാകില്ല.

അരയും തലയും മുറുക്കി പല പദ്ധതികളും സര്‍ക്കാര്‍ പരീക്ഷിച്ചെങ്കിലും ഒരു തരത്തിലും പിടിച്ചുനില്‍ക്കാനാകുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി എ.സി വോള്‍വോ ബസ് ഉള്‍പ്പടെ അവതരിപ്പിച്ചു. 8 എ.സി സ്ലീപ്പര്‍ ബസുകളില്‍ ആദ്യത്തെ ബസാണ് കഴിഞ്ഞമാസം തലസ്ഥാനത്ത് എത്തിയത്.

ടെന്റര്‍ നടപടികളിലൂടെ ബസ് ഒന്നിന് ഒരു കോടി മുപ്പത്തി എട്ട് ലക്ഷത്തി അമ്പതിനായിരം രൂപയ്ക്കാണ് ഈ ബസുകള്‍ വാങ്ങുന്നത്. ഇതോടെ ദീര്‍ഘ ദൂരയാത്രക്കാരെ കൂടുതലായി കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാനുമാകും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ വ്യാപാര സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയെ ബന്ധിപ്പിച്ചു കൊണ്ടുള്ള 'സിറ്റി ഷട്ടില്‍' സര്‍വ്വീസുകള്‍ നെടുമങ്ങാട് ഡിപ്പോയില്‍ നിന്ന് ആരംഭിക്കുന്ന പദ്ധതിയും ആവിഷ്‌കരിച്ചു.

വിനോദ സഞ്ചാരത്തെയും കെഎസ്ആര്‍ടിസി യാത്രയെയും കൂടുതല്‍ ആകര്‍ഷകമാക്കുക എന്ന ലക്ഷ്യത്തോടെ ലോക വനിതാ ദിനത്തോടനുബന്ധിച്ച് 'വനിതാ യാത്രാവാരം' എന്ന പേരില്‍ കെഎസ്ആര്‍ടിസി സ്ത്രീകള്‍ക്ക് മാത്രമായി വിനോദ യാത്രകള്‍ ഒരുക്കിയിരുന്നു.

നിരവധി ഉല്ലാസ യാത്രയ്ക്ക് കെ.എസ്.ആര്‍.ടി.സി പദ്ധതിയിടുന്നുണ്ട്. വിശേഷ ദിവസങ്ങള്‍ പ്രമാണിച്ചും ആരാധനാലയങ്ങളിലേക്ക് ഉള്‍പ്പടെ സര്‍വിസ് നടത്താനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇത്തരത്തില്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടും പ്രതിസന്ധി തുടരുക തന്നെയാണ്.

ഗതാഗതമന്ത്രി അത്തരത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക അറിയിച്ചിട്ടുണ്ട്.നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ചെലവ് കുറയ്ക്കല്‍ ഉള്‍പ്പടെ കഠിനമായ നടപടികള്‍ സ്വീകരിച്ചേ മതിയാകൂവെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ലേ ഓഫ് നടപടികള്‍ ഉള്‍പ്പടെ പരിഗണനയിലാണ്. ഈ മാസത്തെ ശമ്പള വിതരണം ഇതിനോടകം തന്നെ മുടങ്ങി. ഇനിയുള്ള മാസങ്ങളില്‍ കൃത്യമായി ശമ്പളം കൊടുക്കാന്‍ കഴിഞ്ഞേക്കില്ലെന്നും ഗതാഗതമന്ത്രി ആശങ്ക അറിയിച്ചിരുന്നു.

അതേസമയം പ്രതിസന്ധി തുടര്‍ന്നാല്‍ ലേ ഓഫ് വേണ്ടി വരുമെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനക്കെതിരെ യൂണിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

വോട്ടെണ്ണും മുമ്പ് കശ്മീര്‍ സഭയിലേക്ക് അഞ്ചംഗങ്ങളെ നാമ നിര്‍ദ്ദേശം ചെയ്യാനുള്ള തിരക്കിട്ട നീക്കവുമായി ഗവര്‍ണര്‍?; ശക്തമായി എതിര്‍ത്ത് ഇന്‍ഡ്യാ സഖ്യം 

National
  •  2 months ago
No Image

48-ാമത് വയലാര്‍ പുരസ്‌കാരം അശോകന്‍ ചരുവിലിന്

Kerala
  •  2 months ago
No Image

എ.ഡി.ജി.പിക്കെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Kerala
  •  2 months ago
No Image

'കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍ പെടുന്നവര്‍'  വിവാദ പരാമര്‍ശവുമായി വീണ്ടും കെ.ടി ജലീല്‍ 

Kerala
  •  2 months ago
No Image

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

International
  •  2 months ago
No Image

ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്നു; ആര്‍.എസ്.എസ് പോലും പറയാത്ത കാര്യമാണ് ജലീല്‍ പറഞ്ഞത്; രൂക്ഷവിമര്‍ശനവുമായി പി.എം.എ സലാം

Kerala
  •  2 months ago
No Image

എം.ടിയുടെ വീട്ടിലെ മോഷണം; ജോലിക്കാരിയും ബന്ധുവും കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

ഭാര്യയെ കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, അഭയകേന്ദ്രങ്ങള്‍....ജനജീവിതത്തിന്റെ ഒരടയാളം പോലും ശേഷിപ്പിക്കാതെ ആക്രമണം 

International
  •  2 months ago