HOME
DETAILS
MAL
കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം: ബി.ജെ.പി പ്രവര്ത്തകന് കൊല്ലപ്പെട്ടു
backup
August 20 2016 | 15:08 PM
കണ്ണൂര്‍: കൂത്തുപറമ്പ് കോട്ടയംപൊയിലില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ ബി.ജെ.പി പ്രവര്ത്തകന് കൊല്ലപ്പെട്ടു.
കോലാക്കാവിനു സമീപത്തെ ബി.ജെ.പി പ്രവര്ത്തകന് പൊന്നമ്പത്ത് ഹൗസില്‍ ദീക്ഷിത് (23) ആണ് മരിച്ചത്. ഇന്ന് രാത്രി 7.30ഓടെ വീട്ടില്‍ വച്ചായിരുന്നു സ്ഫോടനം.
അപകടത്തെ തുടര്‍ന്ന് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദീക്ഷിത്തിന്റെ ജീവന് രക്ഷിക്കാനായില്ല. ബോംബ് നിര്‍മാണത്തിനിടെയാണു സ്ഫോടനമുണ്ടായതെന്നു പൊലിസ് പറഞ്ഞു. കതിരൂര്‍ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."