HOME
DETAILS

ഇശലിന്റെ നറുമണം വീശിയ റമദാന്‍ നിലാവ്

  
backup
April 20 2021 | 04:04 AM

544153413513-2021
 
 
ഓത്തുപള്ളിയില്‍ പഠിക്കുന്ന കാലത്താണ് നോമ്പിന്റെ ചൈതന്യം അറിഞ്ഞു തുടങ്ങിയത്. കൊയ്ത്തും മെതിയും ജോലിക്കാരുമുളള വീടായതിനാല്‍ വീട്ടില്‍ ദാരിദ്ര്യമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ അന്ന് ദാരിദ്ര്യത്തിന്റെ കാലമായിരുന്നു. നോമ്പ് തുടങ്ങുന്നതിന്റെ മുന്‍പ് തന്നെ ഒരുങ്ങണമെന്നാണ് അന്നത്തെ ചട്ടം. അതിന് വീടും പരിസരവും വൃത്തിയാക്കാനിറങ്ങുന്നത് കുട്ടികളാണ്. മനസ്സും ശരീരവും വീടും പള്ളികളുമൊക്കെ മോടികൂട്ടം. നോമ്പിന്റെ പ്രധാന വിഭവം നോമ്പുതുറയിലെ പത്തിരിയും ഇറച്ചിക്കറിയുമാണ്. അതിന്റെ മണം വന്നു തുടങ്ങിയാല്‍ പിന്നെ നോമ്പു തുറക്കുള്ള സമയമായാല്‍ മതിയെന്നാണ്. ദാരിദ്ര്യം മൂലം മിക്ക വീടുകളിലും മരച്ചീനി, മധുരക്കിഴങ്ങ്, ചക്ക, തുടങ്ങിയവയും കട്ടന്‍ ചായയുമാണ് നോമ്പു തുറക്കുണ്ടാവുക. ആയതിനാല്‍ പത്തിരിയും ഇറച്ചിക്കറിയും അന്നത്തെ പ്രധാന വിഭവമാണ്. ഇന്നും അവയ്ക്ക് പ്രത്യേക സ്ഥാനം തന്നെ റമദാന്റെ തീന്‍മേശയിലുണ്ട്.
 
വീട്ടില്‍ ഓരോ റമദാന്‍ ദിനത്തിലും മുന്നോ നാലോ ആളുകള്‍ നോമ്പു തുറക്കുണ്ടാകും. അവര്‍ക്ക് ഭക്ഷണം നല്‍കിയതിനു ശേഷമെ മറ്റുള്ളവര്‍ പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും നോമ്പ് തുറയുടെ ഭക്ഷണം കഴിക്കൂ. വീട്ടില്‍ അതിഥികള്‍ എത്തും എന്നറിവുള്ളത് കൊണ്ട് തന്നെ കൂടുതല്‍ ഭക്ഷണം ഉണ്ടാക്കാറുണ്ട്. ഞാന്‍ നോമ്പെടുത്ത ദിവസം പതിവില്ലാതെ ഒരു വൃദ്ധനും കുട്ടിയും കയറിവന്നു. ഉണ്ടാക്കിയ ഭക്ഷണം അവര്‍ കൂടി കഴിച്ചതോടെ എന്റെ ഓഹരി എടുത്ത് വച്ചത് മാത്രം ബാക്കിയായി. എന്നാല്‍ വൃദ്ധന്റെ കൂടെ വന്ന കുട്ടി കരഞ്ഞതോടെ എന്റെ ഓഹരിയും ഉമ്മൂമ്മ എടുത്തു കൊടുത്തു. അന്ന് നോമ്പു തുറ കഴിഞ്ഞുള്ള ജീരക കഞ്ഞി കുടിച്ചാണ് നോമ്പ് തുറന്നത്. ആ നോമ്പു തുറ ഒരിക്കലും മറക്കാനാകില്ല.
 
ലൗഡ് സ്പീക്കര്‍ ഇല്ലാത്ത കാലമാണ്. റമദാന്‍ പിറ കണ്ടാല്‍ കൂവി വിളിച്ചു അറിയിക്കുന്ന സമ്പ്രദായമായിരുന്നു. ചില പള്ളികളില്‍ നകാര മുട്ടിയും തക്ബീര്‍ മുഴക്കിയും അറിയിക്കും. പിന്നീടാണ് ആകാശ വാണിയെത്തുയത്. ഇന്ന് മാനത്തെ മാസപ്പിറ വാട്ട്‌സാപ്പില്‍ പ്രചരിക്കുന്ന കാലത്താണ് ജീവിക്കുന്നത്. ഓല കൊണ്ട് മറച്ചുണ്ടാക്കിയ വഅള് പരമ്പരയാണ് റമദാനിലെ മറ്റൊരു കാഴ്ച. പായയും തലയണയുമായാണ് വഅള് കേള്‍ക്കാന്‍ ചൂട്ടു കത്തിച്ച് പോവുക. ആവേശത്തോടെ വഅള് കേട്ട് പിന്നെ കുട്ടികള്‍ ഉറങ്ങിപ്പോകും. കുട്ടികളായ ഞങ്ങള്‍ക്ക് കിടക്കാനാണ് പായ കൊണ്ടു പോകുന്നത്. വഅള് കഴിഞ്ഞാല്‍ പാതിരാക്ക് കുട്ടികളേയും തോളിലിട്ട് വീട്ടിലേക്ക് മടങ്ങും. പില്‍ക്കാലത്ത് നല്ലളം വീരാനെപ്പോലുള്ള പ്രഗത്ഭരുടെ ബദര്‍ ക്വിസ്സ പാടിപ്പറയുന്നത് കേള്‍ക്കാന്‍ ആവേശ പൂര്‍വ്വം പോയിരുന്നു. അവരെയൊക്കെ കണ്ടും തൊട്ടുമറിയാന്‍ പിന്നീട് കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമാണ്. അതിനു നിമിത്തമാകുന്നത് റമദാന്‍ കൂടിയാണ്. 
 
കുട്ടിക്കാലത്ത് നോമ്പെന്നാല്‍ പെരുന്നാള്‍ അറിയിപ്പു കൂടിയാണ്. പെരുന്നാള്‍ കുപ്പായം എടുക്കുന്നത് ഒരു വര്‍ഷത്തെക്കാണ്. പുത്തനുടുപ്പ്, എണ്ണതേച്ച കുളി, വാസന സോപ്പ് ഇതൊക്കെയാണ് പെരുന്നാള്‍. പിന്നെ കുറച്ച് മൈലാഞ്ചിയും കൂടിയായാല്‍ ഉഷാറായി. അമ്മായി വിരുന്നെത്തിയാല്‍ പാട്ടും ബൈത്തുമായി വീട്ടില്‍ ഉത്സവമായി. അമ്മായിയുടെ പാട്ട് കേട്ട്  പില്‍ക്കാലത്ത് ഞാന്‍ ഒരു ഗായകനുമായി.
   ഗായകനായതോടെ നോമ്പ് കാലം പിന്നീട് ലക്ഷണമൊത്ത പാട്ടുകള്‍ക്ക് പിറകെയായി. പി.ടി അബ്ദുറഹ്മാനെപ്പോലുളള കവികളെ കൊണ്ട് നല്ല ഗാനങ്ങള്‍ എഴുതിപ്പിക്കുമായിരുന്നു. പെരുന്നാള്‍ ലക്ഷ്യമിട്ട ഗാനങ്ങള്‍ എന്നും തനിമയോടെയാണ് ഒരുക്കിയിരുന്നത്. ഇന്ന് ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും ഗൃഹാതുരത്വം നഷ്ടപ്പെടുന്ന കാലത്ത് പൊയ്‌പോയ കാലത്തിന്റെ ഓര്‍മകളില്‍ ജീവിക്കാനാണിഷ്ടം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രക്കടലാസുകള്‍ വേണ്ട, ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയല്‍ മാത്രം;  മാര്‍ഗനിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  

Kerala
  •  2 months ago
No Image

അച്ഛന് കരള്‍ പകുത്ത്‌ മകന്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

Kerala
  •  2 months ago
No Image

ബസ്സും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

latest
  •  2 months ago
No Image

യദുവിന്റെ പരാതി മാധ്യമശ്രദ്ധയ്ക്ക് വേണ്ടി; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലിസ്

Kerala
  •  2 months ago
No Image

IN DEMAND JOB SECTORS IN DUBAI FOR 2024

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ അവസാന സന്ദേശം പുലര്‍ച്ചെ 4.58-ന്; അയച്ചത് ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിന് 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

രാജ്യത്തെ സി.ആര്‍.പി.എഫ് സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി

National
  •  2 months ago
No Image

ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.എല്‍.എമാര്‍ ഉള്‍പെടെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് ജെ.എം.എമ്മിലേക്ക് 

Kerala
  •  2 months ago
No Image

ലുലു ഓഹരി പൊതുജനങ്ങളിലേയ്ക്ക്; ഐ.പി.ഒ പ്രാഥമിക ഓഹരി വില്‍പന നടപടികള്‍ക്ക് തുടക്കമായി

uae
  •  2 months ago