HOME
DETAILS
MAL
അഖ്‌സ പള്ളി: പൂര്‍ണമായി മോചിപ്പിക്കുംവരെ പോരാട്ടമെന്ന് ഹമാസ്
backup
April 20 2021 | 05:04 AM
ജറൂസലം:ഫലസ്തീനിലെ അല്‍ അഖ്‌സപള്ളി പൂര്‍ണമായി മോചിപ്പിക്കും വരേ ഇസ്‌റാഈലിനെതിരേയുള്ള പോരാട്ടം തുടരുമെന്ന് ഹമാസ്. ഹമാസ് വക്താവ് ഫൗസി ബര്‍ഹൂമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിശുദ്ധ റമദാനില്‍ പോലും ജറൂസലമില്‍ അല്‍ അഖ്‌സ പള്ളിയിലേക്ക് അതിക്രമിച്ചു കടന്ന് ഇസ്രാഈലി സൈന്യം പ്രയാസങ്ങള്‍ സൃഷ്ടിക്കുകയാണ്. റമദാന്‍ ആരംഭത്തില്‍ തന്നെ അതിക്രമം ആരംഭിച്ചിരുന്നു.സയണിസ്റ്റ് സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലസ്തീന്‍ ജനതയ്‌ക്കെതിരായ ആക്രമണത്തിന്റെ തീവ്രതയേയും അവരുടെ അവകാശ ലംഘനങ്ങളേയും ആരാധനാ സ്വാതന്ത്ര്യം വിലക്കുന്നതിനേയും പ്രതിഫലിപ്പിക്കുന്നതാണെന്ന് ഹമാസ് വക്താവ് അബ്ദുള്‍ലത്തീഫ് അല്‍ ഖാനുവ കുറ്റപ്പെടുത്തിയിരുന്നു.
സൈന്യം പ്രാര്‍ഥനാഹാളിലേക്ക് ഇരച്ചു കയറുകയും വിശ്വാസികളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.ആരാധനയ്‌ക്കെത്തുന്ന വിശ്വാസികളെ മസ്ജിദിന് സമീപം ബാരിക്കേഡുകള്‍ സ്ഥാപിച്ച് തടയുക, ബാങ്ക് വിളി തടയുന്നതിന് ഉച്ചഭാഷിണിയിലേക്കുള്ള ഇലക്ട്രിക് വയറുകള്‍ മുറിക്കുക തുടങ്ങിയ ദ്രോഹങ്ങളും സൈന്യം ചെയ്തിരുന്നു.
2003 മുതല്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒഴികെ എല്ലാ ദിവസങ്ങളിലും ജൂത കുടിയേറ്റക്കാര്‍ക്ക് മസ്ജിദുല്‍ അഖ്‌സ വളപ്പിലേക്ക് കടക്കാന്‍ ഇസ്രാഈല്‍ സൈന്യം മൗനാനുവാദം നല്‍കിയിരുന്നു.1967ലെ അറബ് ഇസ്രാഈല്‍ യുദ്ധത്തിത്തിനിടെ ഇസ്രാഈല്‍ കൈവശപ്പെടുത്തിയ കിഴക്കന്‍ ജറൂസലമിലാണ് അല്‍ അഖ്‌സ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. 1980ല്‍ ഇസ്രാഈല്‍ ഈ നഗരത്തെ മുഴുവന്‍ അധീനതയിലാക്കുകയായിരുന്നു.
അല്‍ അഖ്‌സ പള്ളി വളപ്പില്‍ പ്രവേശിച്ച ഇസ്‌റാഈലി സൈന്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."