വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകുന്നതിനെക്കുറിച്ച് പഠിക്കുമെന്ന് മന്ത്രി ആർ.ബിന്ദു
തിരുവനന്തപുരം: കേരളത്തിലെ വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തു പോകുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ആര്‍.ബിന്ദു. വിദേശപഠനത്തെ അനുകൂലിച്ചും എതിര്‍ത്തും വിവിധ തലങ്ങളില്‍ സംവാദം സജീവമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.
ഈ വിഷയത്തില്‍ പ്രതിപക്ഷത്തുനിന്ന് പലതവണ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. വിദ്യാഭ്യാസ നിലവാരം മോശമായതിനാലാണ് കുട്ടികള്‍ വിദേശത്തേക്കു പോകുന്നതെന്നും, ഇക്കാര്യത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് വീഴ്ച സംഭവിച്ചുവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനുള്ള മറുപടിയെന്ന നിലയിലാണ്, സര്‍ക്കാര്‍ നടപടികളെക്കുറിച്ച് മന്ത്രി ആര്‍.ബിന്ദു വിശദീകരിച്ചത്. ഇതേക്കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി വിശദീകരിച്ചു. അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ചാണ് എന്‍ഐഎ ജാമ്യം റദ്ദാക്കണമെന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."