ഒരാനപ്പുറത്ത് പൂരം എഴുന്നള്ളിപ്പ്; ആഘോഷങ്ങള്‍ ഒഴിവാക്കി ഘടകക്ഷേത്രങ്ങളും
തൃശൂര്‍: തൃശൂര്‍പൂരത്തിലെ ചെറുപൂരങ്ങള്‍ ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനമായി. ആനചമയം ഉണ്ടാകില്ല. രാത്രിയിലും പകലും ഒരു ആനയെ മാത്രം എഴുന്നള്ളിക്കും. ഓരോ ഘടകങ്ങള്‍ക്കുമൊപ്പം വാദ്യക്കാരും ഭാരവാഹികളും ഉള്‍പ്പെടെ 50 പേരെ മാത്രമേ അനുവദിക്കൂ.
എട്ട് ചെറുപൂരങ്ങളാണ് തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നത്. കൊച്ചിന് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ഘടക പൂരങ്ങളുടെ യോഗത്തിലാണ് തീരുമാനം. എല്ലാ കമ്മിറ്റികളും ഒരാനപ്പുറത്ത് ചടങ്ങ് നടത്താമെന്ന തീരുമാനത്തോട് യോജിച്ചു.
ഘടകപൂരങ്ങള്‍ക്കൊപ്പം എത്തുന്നവര്‍ക്ക് കൊവിഡ് ആര്.ടി.പി.സി.ആര് പരിശോധന നിര്‍ബന്ധമാണ്.
കടുത്ത നിയന്ത്രണങ്ങളോടെ കാണികളെ ഒഴിവാക്കി സംഘാടകരെ മാത്രം നിലനിര്‍ത്തി പൂരം നടത്താനാണ് ഇന്നലെ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ധാരണയായത്. വെള്ളിയാഴ്ചയാണ് തൃശ്ശൂര്‍ പൂരം. വാദ്യക്കാര്‍, സംഘാടകര്‍, പാപ്പാന്മാര്, മാധ്യമപ്രവര്‍ത്തകര്‍, പൊലിസുകാര്‍ എന്നിവര്‍ മാത്രമായിരിക്കും പങ്കെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."