HOME
DETAILS
MAL
ഹൈക്കോടതി അഭിഭാഷക അസോസിയേഷന് പ്രസിഡന്റ് സ്ഥാനം രാജിവച്ച് അഡ്വ. സൈബി ജോസ്
backup
February 08 2023 | 09:02 AM
കൊച്ചി: ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ പണം പിരിച്ച സംഭവത്തില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തുനിന്ന് അഡ്വ. സൈബി ജോസ് രാജിവച്ചു. രാജിക്കത്ത് അസോസിയേഷന് സെക്രട്ടറിക്ക് കൈമാറി.
അതേസമയം അഡ്വ. സൈബി ജോസിനെതിരായ കേസില്‍ പണം നല്കിയ സിനിമാ നിര്‍മ്മാതാവിനെ ചോദ്യം ചെയ്തു. നിര്‍മ്മാതാവിനെയും ഭാര്യയെയും പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്തത്.
കേസിലെ ജാമ്യ നടപടികളില്‍ അനുകൂല വിധിക്കായി ഹൈക്കോടതി ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന സൈബി നിര്‍മ്മാതാവില്‍ നിന്ന് പണം പിരിച്ചെന്നാണ് കേസ്. പണം വാങ്ങിയത് ഫീസിനത്തിലാണെന്നാണ് സൈബിയുടെ വിശദീകരണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."