HOME
DETAILS
MAL
വൈഗ വധം: തെളിവെടുപ്പ് തുടങ്ങി
backup
April 21 2021 | 00:04 AM
കാക്കനാട്: 13കാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് സനു മോഹനുമായി പൊലിസ് തെളിവെടുപ്പാരംഭിച്ചു. ഇന്നലെ രാവിലെ 11ന് കാക്കനാട് കങ്ങരപ്പടിയില്‍ സനുവും കുടുംബവും താമസിച്ചിരുന്ന ശ്രീഗോകുലം ഫ്ളാറ്റിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്.
വൈഗയെ ഫ്ളാറ്റില്‍വച്ച് ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം മുട്ടാര്‍ പുഴയില്‍ എറിഞ്ഞെന്നായിരുന്നു സനുവിന്റെ മൊഴി. ഏകദേശം ഒരു മണിക്കൂറോളം ഫ്ളാറ്റിലെ തെളിവെടുപ്പ് നീണ്ടുനിന്നു. തുടര്‍ന്ന് വൈഗയുമായി മുട്ടാര്‍ പുഴയിലേക്ക് സനു പോയ വഴിയിലൂടെയാണ് പൊലിസ് സംഘം സഞ്ചരിച്ചത്.
കളമശ്ശേരി മെഡിക്കല്‍ കോളജ് റോഡില്‍ സനു ഉപേക്ഷിച്ച മൊബൈല്‍ ഫോണിനു വേണ്ടിയും പൊലിസ് തെരച്ചില്‍ നടത്തി. മുട്ടാര്‍ പുഴയിലേക്കുള്ള വഴിയില്‍ കളമശ്ശേരിയില്‍ വിജനമായ സ്ഥലത്തെത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ വഴിയിലെറിഞ്ഞു എന്നാണ് സനു പൊലിസിനോടു പറഞ്ഞ്.
ഈ സ്ഥലത്ത് പൊലിസ് പ്രാഥമിക തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. ഫോണ്‍ കടയില്‍ നന്നാക്കാന്‍ കൊടുത്തു എന്നായിരുന്നു ആദ്യ മൊഴിയില്‍ ഇയാള്‍ പറഞ്ഞിരുന്നത്. മുട്ടാര്‍ പുഴയ്ക്കു സമീപം 20 മിനിറ്റോളം തെളിവെടുപ്പ് നീണ്ടു.
നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് വന്‍ പൊലീസ് സന്നാഹത്തോടെയായിരുന്നു തെളിവെടുപ്പ്. റോഡില്‍നിന്ന് പുഴയുടെ അരികിലേക്ക് കാര്‍ ഇറക്കിയ ശേഷം വൈഗയെ എടുത്തുകൊണ്ടുവന്ന് പുഴയിലെറിയുകയായിരുന്നെന്ന് സനു പൊലിസിനോടു പറഞ്ഞു.
മഞ്ഞുമ്മല്‍ റെഗുലേറ്റര്‍ ബ്രിഡ്ജിലെ ഒരു വാല്‍വ് മാത്രമായിരുന്നു ഈ സമയത്ത് തുറന്നിരുന്നത്. ഇതുമൂലം പുഴയില്‍ രൂപപ്പെട്ട ചുഴിയാണ് വൈഗയുടെ മൃതദേഹം ദൂരത്തേക്ക് ഒഴുകിപ്പോകാതെ അടുത്തുതന്നെ തങ്ങിനില്ക്കാന് കാരണം.
സനു കേരളത്തിനു പുറത്ത് ഒളിവില്‍ താമസിച്ചിരുന്ന സ്ഥലങ്ങളിലും പൊലിസ് തെളിവെടുപ്പ് നടത്തും. തൃക്കാക്കര എ.സി.പി ആര്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."