HOME
DETAILS
MAL
കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഉള്ളൂരിലുള്ള വീടിനു നേരെ ആക്രമണം; ജനല്‍ചില്ലുകള്‍ തകര്‍ത്തു
backup
February 09 2023 | 09:02 AM
തിരുവനന്തപുരം: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഉള്ളൂരിലെ വീടിനു നേര്‍ക്ക് അജ്ഞാതരുടെ ആക്രമണം. വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു. കാര്‍പോര്‍ച്ചില്‍ ചോരപ്പാടുകളുണ്ട്. ജനല്‍ചില്ലുകള്‍ തകര്‍ക്കുന്നതിനിടെ അക്രമിയുടെ കൈകള്‍ക്ക് മുറിവേറ്റതാകാമെന്നാണ് സൂചന.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ആക്രമണം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. മെഡിക്കല്‍ കോളജ് പൊലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."