കൊയിലാണ്ടിയില്‍ താല്‍ക്കാലിക ഫയര്‍സ്റ്റേഷന്‍ സംവിധാനമാകുന്നു
കൊയിലാണ്ടി: ഏറെക്കാലത്തെ നാട്ടുകാരുടെ കാത്തിരിപ്പിനൊടുവില്‍ ആശ്വാസമായി കൊയിലാണ്ടിയില്‍ ഫയര്‍സ്റ്റേഷന്‍ വരുന്നു. താല്‍ക്കാലിക ഫയര്‍സ്റ്റേഷന്‍ ഷെല്‍ട്ടറിന്റെ നിര്‍മാണ പ്രവൃത്തി കഴിഞ്ഞ ദിവസം സ്ഥലം എം.എല്‍.എ കെ. ദാസന്‍ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ബജറ്റില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊയിലാണ്ടിക്ക് ഫയര്‍സ്റ്റേഷന്‍ അനുമതി നല്‍കിയിരുന്നു. സ്റ്റേഡിയം ബില്‍ഡിങ്ങിന്റെ കിഴക്കു ഭാഗത്തെ ഗാലറിയുടെ അഞ്ചുമുറികളാണ് ഫയര്‍ സ്റ്റേഷന്‍ ഷെല്‍ട്ടറിനായി ഉപയോഗപ്പെടുത്തുക. നഗരസഭയും വ്യാപാരി സമൂഹവും ചേര്‍ന്നു സഹകരണാടിസ്ഥാനത്തിലാണ് ഷെല്‍ട്ടര്‍ നിര്‍മാണത്തിനു മുന്‍കൈയെടുത്തത്. നഗരസഭ നിലവില്‍വന്ന് 20 വര്‍ഷം പിന്നിട്ടിട്ടും കൊയിലാണ്ടിയില്‍ ഫയര്‍സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പല കാരണങ്ങളാലും നീണ്ടുപോകുകയായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഫയര്‍സ്റ്റേഷന്‍ പ്രധാന പ്രചാരണ വിഷയമായിരുന്നു. ദുരന്തങ്ങളുണ്ടാകുമ്പോള്‍ കൊയിലാണ്ടിക്കാര്‍ക്ക് ഏക ആശ്രയം കോഴിക്കോട്, വടകര, പേരാമ്പ്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ യൂനിറ്റുകളാണ്. ഇവിടങ്ങളില്‍ നിന്ന് ഫയര്‍ യൂനിറ്റുകള്‍ എത്തുമ്പോഴേക്കും അപകടകേന്ദ്രങ്ങളില്‍ അപകടം പൂര്‍ണമാകുന്ന അവസ്ഥയാണ്.
പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന താല്‍ക്കാലിക ഫയര്‍സ്റ്റേഷന്‍ ഗാന്ധിജയന്തി ദിനത്തില്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നു നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ പറഞ്ഞു. ചടങ്ങില്‍ അഡ്വ. കെ. സത്യന്‍ അധ്യക്ഷനായി. മങ്ങോട്ടില്‍ സുരേന്ദ്രന്‍, അഡ്വ. കെ. വിജയന്‍, അഡ്വ. വി. സത്യന്‍, വി.പി ഇബ്രാഹിംകുട്ടി, പി.കെ ഷിജു, അസി. ഫയര്‍ ഓഫിസര്‍ സി.പി ആനന്ദന്‍, പി. ബിജു, അഡ്വ. സുനില്‍ മോഹന്‍, സി. സത്യചന്ദ്രന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."