വധഗൂഢാലോചന കേസ്; സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസില്‍ ഹാക്കര്‍ സായ് ശങ്കര്‍ അറസ്റ്റില്‍. തെളിവ് നശിപ്പിച്ച കേസിലാണ് അറസ്റ്റ്. 201,204 വകുപ്പുകള്‍ ചുമത്തി ആണ് അറസ്റ്റ്.ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ച സംഭവത്തിലെ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
അതേസമയം എല്ലാകാര്യങ്ങളും വെളിപ്പെടുത്താമെന്ന് സായ് ക്രൈംബ്രാഞ്ചിനെ അറിയിച്ചു.സായി ശങ്കരിന്റെ രഹസ്യ മൊഴി എടുക്കും. ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം സായ് ശങ്കര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചത്. തനിക്കെതിരെ ഉദ്യോഗസ്ഥര്‍ കള്ളകേസുകളെടുക്കുന്നെന്നാണ് ആക്ഷേപം. എസ് പി മോഹനചന്ദ്രനുമായി സായ് ശങ്കറിന്റെ സുഹൃത്ത് നടത്തിയ സംഭാഷണവും കോടതിക്ക് കൈമാറിയിട്ടുണ്ട്. കോഴിക്കോട് നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത 36 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വധഗൂഢാലോചന കേസിലെ അന്വേഷണ സംഘത്തിനെതിരെ സായിയുടെ ആരോപണം. ചോദ്യം ചെയ്യലിനായി ഹാജരായില്ലെങ്കില്‍ കൂടുതല്‍ കേസുകള്‍ വന്നുകൊണ്ടിരിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍ പറഞ്ഞതായി ഹര്‍ജിയില്‍ പ്രതി ആരോപിക്കുന്നു. എസ്പിയും സായിശങ്കറിന്റെ സുഹൃത്തുമായി നടത്തിയ സംഭാഷണവും സായി പുറത്തുവിട്ടു.
ദിലീപിന്റെ മൊബൈല്‍ ഫോണിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചത് ഹാക്കര്‍ സായ് ശങ്കര്‍ ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."