സഹകരണ മേഖലയില്‍ കേരളം ഇന്ത്യയ്ക്ക് മാതൃക: മന്ത്രി എ.സി. മൊയ്തീന്‍
വേങ്ങേരി: സഹകരണ മേഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. വേങ്ങേരി സര്‍വിസ് സഹകരണ ബാങ്കിന്റെ നാലാമത് ശാഖ തണ്ണീര്‍പന്തലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ സഹകരണ മേഖലയിലെ പകുതിയിലേറെയും നിക്ഷേപം കേരളത്തില്‍ നിന്നാണ്.
ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി നിക്ഷേപത്തുക വായ്പ നല്‍കാന്‍ കഴിയാത്തതാണ്. സഹകരണ സ്ഥാപനങ്ങളിലുള്ള പണം നാടിന്റെ വികസനത്തിന് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം എ. പ്രദീപ്കുമാര്‍ എം.എല്‍.എ. നിര്‍വഹിച്ചു.
ആദ്യ നിക്ഷേപം യമുനാ ഭായില്‍ നിന്ന് നഗരസഭ ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് സ്വീകരിച്ചു. ബാങ്ക് പ്രസിഡന്റ് വി. സഹദേവന്‍ അധ്യക്ഷനായി. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ടി.പി. ശ്രീധരന്‍ ലോക്കര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി സി.കെ. സോമസുന്ദരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുക്കം മുഹമ്മദ്, യു. രജനി, കെ. രതീദേവി, ടി.വി. നിര്‍മലന്‍, എം.ടി.ദിനേശന്‍, കെ. ശ്രീകുമാര്‍, ഊരാളുങ്കല്‍ സൊസൈറ്റി ഡയറക്ടര്‍ സുരേഷ്, സി.എം. കേശവന്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് സി.വി. പ്രഭാകരന്‍ സ്വാഗതവും കെ.കെ. ഭാമിനി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."