സീബ്രാലൈന്‍ കാല്‍നടക്കാര്‍ക്ക്?; അപകടമുണ്ടായാല്‍ ഉത്തരവാദി ഡ്രൈവറെന്ന് ഹൈക്കോടതി
കൊച്ചി: റോഡുകളിലെ സീബ്രാ ലൈനുകളില്‍ പ്രഥമ പരിഗണന കാല്‍ന ടക്കാര്‍ക്കും ഇവിടെയുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവര്‍ക്കുമാണെന്നും? ഹൈക്കോടതി. സീബ്രാ ക്രോസിങ്ങില്‍ കാല്‍ നടക്കാരന്റെ അവകാശം സംബന്ധിച്ച്? ഒരു തര്‍ക്കത്തിനും സ്ഥാനമില്ല. കാല്‍നടക്കാര്‍ സീബ്രാലൈനിലൂടെ പോകുമ്പോള്‍ വാഹനത്തിന്റെ വേഗം കുറക്കാനും നിര്‍ത്തിക്കൊടുക്കാനും ഡ്രൈവര്‍ക്ക്? ബാധ്യതയുണ്ടെന്നും ജസ്റ്റിസ്? ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
സീബ്രാലൈനില്‍ അപകടത്തില്‍ മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ക്ക്? 48.3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന തലശ്ശേരി മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണല്‍ ഉത്തരവ്? ചോദ്യം ചെയ്?ത്? ഇന്‍ഷുറന്‍സ്? കമ്പനി നല്‍കിയ ഹരജിയിലാണ്?? കോടതിയുടെ നിരീക്ഷണം.
ഡോറീന റോള മെന്‍ഡന്‍സ എന്ന എല്‍.പി സ്??കൂള്‍ പ്രധാനാധ്യാപിക? കണ്ണൂര്‍ ചെറുകുന്ന് ദേശീയ പാതയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുമ്പോള്‍ 2015 ഫെബ്രുവരി 10ന്? പൊലീസ്? വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. പിന്നീട്? ആശുപത്രിയില്‍ മരിച്ചു. ഇതിലൂടെ കുടുംബത്തിനുണ്ടായ നഷ്ടം വിലമതിക്കാനാകാത്തതാണെന്ന്? സിംഗിള്‍ ബെഞ്ച്? നിരീക്ഷിച്ചു. 1989ലെ റോഡ് റഗുലേഷന്‍ ചട്ടമനുസരിച്ച് സീബ്രാ ലൈനുകളില്‍ വാഹനങ്ങള്‍ വേഗം കുറച്ച് കാല്‍നടക്കാര്‍ക്ക് സൗകര്യമൊരുക്കണമെന്നാണ്? വ്യവസ്ഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."