യുവതിയെക്കൊണ്ട് മസാജ് ചെയ്യിക്കാൻ ശ്രമം; കൊച്ചിയിൽ സ്പാ ഉടമ അറസ്റ്റിൽ
കൊച്ചി: പേഴ്‌സനൽ സെക്രട്ടറിയായി ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൊണ്ട് മസാജ് ചെയ്യാൻ നിർബന്ധിച്ചയാൾ അറസ്റ്റിൽ. പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന ഡിഫ്‌ലോറാ സ്പായുടെ ഉടമകളിലൊരാളായ തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി നിധിനാണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയായ മറ്റൊരു ഉടമ ഒളിവിലാണ്.
ഓൺലൈൻ സൈറ്റായ ഒ.എൽ.എക്സ് വഴി പരസ്യം കണ്ടാണ് യുവതി ഫോണിൽ ബന്ധപ്പെട്ടത്. തുടർന്ന് കൊച്ചിയിൽ എത്തിയ യുവതിയെ നിധിൻ ഇവരുടെ മറ്റൊരു ഓഫിസിൽ എത്തിച്ചു. തൊട്ടടുത്ത ദിവസം സ്പായിൽ കൊണ്ടുവരുകയും അർധനഗ്നയായി മസാജ് ചെയ്യാൻ നിർബന്ധിക്കുകയുമായിരുന്നു. വിസമ്മതിച്ച യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
അതേസമയം, 30ഓളം യുവതികൾ സ്പായിൽ പ്രതികളുടെ നിർബന്ധത്തിന് വഴങ്ങി ജോലി ചെയ്യുന്നുണ്ടെന്നും സ്പായിൽ എത്തിയ ഒരാൾ മോശമായി പെരുമാറിയെന്നും പെൺകുട്ടി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."