HOME
DETAILS
MAL
ഡി.കെ ശിവകുമാറിനെതിരായ കള്ളപ്പണക്കേസില്‍ സി.ബി.ഐക്ക് തിരിച്ചടി; അന്വേഷണ നടപടികള്‍ സ്റ്റേ ചെയ്തു
backup
February 10 2023 | 18:02 PM
ബെംഗളൂരു: ഡി.കെ ശിവകുമാറിനെതിരായ കള്ളപ്പണക്കേസില്‍ സി.ബി.ഐക്ക് തിരിച്ചടി. ശിവകുമാറിനെതിരായ സി.ബി.ഐ അന്വേഷണ നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ഫെബ്രുവരി 24 വരെ ശിവകുമാറിനെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനാണ് സ്റ്റേ.
കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടു. ഫെബ്രുവരി 22ന് മുന്‍പ് അന്വേഷണപുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്ന് കര്‍ണാടക ഹൈക്കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടു. ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ഇഡി ശിവകുമാറിന് നോട്ടീസ് നല്‍കിയിരുന്നു. ഇഡിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."