വ്യക്തിഹത്യ അംഗീകരിച്ച് തരാനാവില്ല; തുടര്‍ന്നാല്‍ നിയമനടപടികള്‍ സ്വീകരിക്കും: വികാരഭരിതനായി ഇ.പി ജയരാജന്‍
തിരുവനന്തപുരം: ചില മാധ്യമങ്ങള്‍ക്ക് സി.പി.എമ്മിനോടും ഇടതുപക്ഷത്തോടുമുള്ള വിരോധം അതിര് കടക്കുകയാണെന്നും അത് വ്യക്തിഹത്യയിലേക്ക് പോകുന്നത് അംഗീകരിക്കാനാവില്ലെന്നും സി.പി.എം നേതാവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി ജയരാജന്‍. വിരോധം പരിധികഴിഞ്ഞ് വ്യക്തിഹത്യയിലേക്ക് എത്തിയിരിക്കുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ റിസോര്‍ട്ട് വിവാദവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ വിശദീകരണം നല്‍കിയിരുന്നു. വികാരഭരിതനായിട്ടായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി നേരത്തെ തന്നെ പരിശോധിച്ച് തള്ളിക്കളഞ്ഞ ആരോപണമാണ് ഇപ്പോള്‍ വീണ്ടും ഉന്നയിച്ചിരിക്കുന്നത്. വ്യക്തിപരമായി തേജോവധം ചെയ്യുന്നതിനാണ് ആരോപണം ഉയര്‍ത്തുന്നത്. ഇത് തനിക്കെതിരായ ആസൂത്രിതമായ നീക്കമാണെന്നും ഇ.പി ആരോപിച്ചു.
വിവാദമുണ്ടായപ്പോള്‍ പാര്‍ട്ടി നേതൃത്വം ഫലപ്രദമായി ഇടപെട്ടില്ലെന്ന പരാതിയും ഇ.പി ഉന്നയിച്ചു. വേട്ടയാടല്‍ തുടര്‍ന്നാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പും നല്‍കിയെന്നാണ് വിവരം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."