HOME
DETAILS

  
backup
April 09 2022 | 23:04 PM

1017451-2022-tp-cheroopa-article

ചെറിയ ചെറിയ ചില കാര്യങ്ങൾ
ടി.പി ചെറൂപ്പ


ഒരു പള്ളിയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പു നടത്തി, രാജ്യം തന്നെ പിടിച്ചടക്കപ്പെട്ട ചരിത്രമുണ്ട് നമ്മുടെ മുമ്പിൽ. രാജ്യത്തെ മതേതര വിശ്വാസികളെ മുഴുവൻ വ്യസനക്കടലിലാഴ്ത്തിയ കഥയാണത്. ബാബർ പണിത ചരിത്ര പള്ളി ഇന്നവിടെയില്ല. മതേതര ഇന്ത്യയുടെ വിശുദ്ധ കപോലത്തിൽ നോവായി വറ്റിക്കിടക്കുന്ന കണ്ണീർപാടാണത്.
ഒരു ആരാധനാലയത്തിന്റെ മുതുകിൽ കയറി, അതിന്റെ മൂർധാവ് വെട്ടിപ്പൊളിച്ച നാട്ടിൽ, പള്ളി ഒലിച്ചു പോകുന്നതു തടയുന്നതിനു ഭൂമി നൽകാൻ ഓടിച്ചെന്ന അമ്മിണിച്ചേച്ചിയുടെ കൂടി നാടാണ് ഇതെന്ന ഒരു തിരുത്ത്, നമുക്കിടയിൽ ബാക്കിനിൽക്കുന്നു. അഗളി പുതൂർ പഞ്ചായത്തിലെ ആറാം വാർഡാണ് ചരിത്രത്തിന്റെ തട്ടകം. സംഭവത്തിന്റെ സംഗൃഹശ്രുതി ഇങ്ങനെ:


1980ൽ നാലു പേരെ വച്ചാരംഭിച്ച പുതൂർ ബയാനുൽ ഇസ്‌ലാം ജുമുഅത്തു പള്ളി, നോക്കി നടന്ന കുഴിപ്പിടിയൻ യൂസഫ് മരണപ്പെട്ടു. അതോടെ നടത്തിപ്പ് അവതാളത്തിലായി. പക്ഷേ പള്ളി ഉപയോഗിച്ചുവന്നവർ മാസ വരിയിട്ട് പള്ളി പ്രവർത്തിപ്പിച്ചു. 2019ലെ ഉരുൾപൊട്ടലിൽ പള്ളിയുടെ ഒരുഭാഗം തകർന്നു. പുനരുദ്ധാരണത്തിന്റെ ഭാഗമായി ചുറ്റുമതിൽ കെട്ടി ഉറപ്പു കൂട്ടണം. തകർന്ന ഭാഗം പത്തു മീറ്റർ താഴ്ചയിൽനിന്ന് കെട്ടിപ്പൊക്കണം. ഇല്ലെങ്കിൽ ഇനിയുമൊരു കുത്തൊഴുക്കിൽ പള്ളി ഒലിച്ചുപോയേക്കും. ഏഴര സെന്റ് ഭൂമിയെ പള്ളിവകയുള്ളൂ. തൊട്ടു കിടക്കന്നത് അമ്മിണിച്ചേച്ചിയുടെ ഭൂമി. വില കൊടുത്തിട്ടാണെങ്കിലും പള്ളിക്കു വേണ്ടിയായതു കൊണ്ട് അമ്മിണിച്ചേച്ചി ഭൂമി തന്നില്ലെങ്കിലോ? ആശങ്ക ബാക്കി നിന്നു. ഖത്തീബ് മൂസ ദാരിമിയും കമ്മിറ്റി ഭാരവാഹികളും ആ സഹോദരിയെ ചെന്നു കണ്ട് ആഗമനോദ്ദേശ്യം അറിയിച്ചു. ആശ്ചര്യ ജനകമായിരുന്നു അവരുടെ പ്രതികരണം.


' ഞാനിവിടെ ഉള്ളപ്പോൾ നിങ്ങൾ ഞെരുങ്ങുകയോ, പള്ളിക്കു വേണ്ട സ്ഥലം ഇഷ്ടമുള്ളത് എടുത്തോളൂ. ബാക്കി മതി എനിക്ക്. ഒരു കാശും ഞാൻ വാങ്ങില്ല'.
നാലര സെന്റ് ഭൂമിയേ പള്ളി വികസനത്തിന് ആവശ്യമുണ്ടായിരുന്നുള്ളു. അവർ അതുമാത്രം എടുത്തു. പള്ളി പുതുക്കിപ്പണിയാൻ പണം ഉണ്ടായിരുന്നില്ല. സമസ്ത കേരള ജംഇയത്തുൽ ഉലമ കൂട്ടിനെത്തി. സമസ്തയുടെ കൈത്താങ്ങു ഫണ്ടിൽ നിന്ന് ചെറിയൊരു സംഖ്യ കൈനീട്ടം കിട്ടി. ഉദാരമതികൾ കൈയയച്ചപ്പോൾ അമ്പത് ലക്ഷം രൂപയുടെ പള്ളിയും മദ്റസയും ഒരുങ്ങി. പുതൂരിന്റെ ' ദേശീയാഘോഷ' മായിരുന്നു പിന്നെ. പള്ളി ഉദ്ഘാടനത്തിന് നാടൊരുങ്ങി...
പുതൂരിൽ ബയാനുൽ ഇസ്‌ലാം പള്ളി മദ്റസ സമുച്ചയത്തിന്റെ ഉദ്ഘാടനമാണ് ഇനി. അമ്മിണിച്ചേച്ചിയുടെ മാതൃക അവിടത്തെ ഹൈന്ദവ സുഹൃത്തുക്കൾ ഏറ്റെടുത്തു. ചടങ്ങിന്റെ പ്രചാരണങ്ങൾക്ക് അവർ കൊടി പിടിച്ചു. ജാതി മത രാഷ്ട്രീയ വിവേചനങ്ങളുടെ പതാകകൾ അല്ല. മാനവികതയുടെയും മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഐകമത്യം പച്ചകുത്തിയ പതാക! ചാവടിയിലെ ആലമരപ്പാലത്തിന്റെയും ഭവാനിപ്പുഴപ്പാലത്തിന്റെയും കൈവരികളിൽ ബി.ജെ.പി പ്രവർത്തകർ സമ്മേളനത്തിനു കെട്ടിയ കൊടികൾ അവർ അഴിച്ചു മാറ്റി, ആ കൊടി വടികളിൽ ബി.ജെ.പി പ്രവർത്തകർ തന്നെ സമസ്തയുടെ പതാകകൾ നാട്ടി. ഉദ്ഘാടന ചടങ്ങിനെത്തുന്ന അതിഥികൾക്ക് ഇളനീർ കൊടുക്കാൻ മറ്റുള്ളവരെ ഹൈന്ദവ സുഹൃത്തുക്കൾ അനുവദിച്ചില്ല; അവർ സ്വന്തം തെങ്ങിൻ തോപ്പുകളിൽ ചെന്ന് ഇളനീരിട്ടു. പത്തും പതിനഞ്ചുമല്ല; ഇരുനൂറ്റി അമ്പതോളം ഇളനീരുകൾ...


ഏലംകുളം ബാപ്പു മുസ്‌ലിയാരും ഒ.എം സൈനുൽ ആബിദീൻ തങ്ങളും ചേർന്ന്, പുനർനിർമിച്ച പള്ളി- മദ്റസ സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ അനുഗ്രഹ പ്രഭാഷണം നടത്തി. പുതൂർക്ഷേത്ര മുഖ്യ കർമ്മി ഗണേഷൻ പൂജാരി, പി.കെ വെങ്കിടാചലം, കെ. ധർമ്മ രാജ്, എം. മുരുകേശൻ, മൂർത്തി ആലമരം, സി. ഷണ്മുഖൻ, പി.ഐ ജോർജ്, ബുട്ടാൻ അരണിക്കുളം, മൂപ്പൻ രാമകൃഷ്ണൻ, ആർ. നഞ്ചുൻ, പുതൂർ ശരണവൻ, നവജീവൻ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ അടക്കം ഒട്ടേറെ അമുസ്‌ലിം സഹോദരങ്ങളെ സാക്ഷിയാക്കി ബയാനുൽ ഇസ്‌ലാം പള്ളിവാതിലുകൾ നിസ്‌കാരത്തിന് തുറന്നു കൊടുത്തു.
ആരാധനാലയങ്ങൾ പടച്ചവന്റേതാണ്. അവിടെ അനാവശ്യങ്ങളും ആയുധങ്ങളും പാടില്ലെന്ന് വിശ്വാസികൾ ഉറച്ചു വിശ്വസിക്കുന്നു. മറിച്ചുള്ള പ്രചാരണം പ്രവാചക രീതികളുടെ ലംഘനമാണ്. നിർമാണ ഘട്ടത്തിൽ പള്ളി കാണാൻ ചെന്ന ഉഷയും പുതൂരമ്പലം കാണാൻ പോയ മൂസ ദാരിമിയും അവിടങ്ങളിൽ ആയുധം വയ്ക്കുന്ന ഇടങ്ങൾ കണ്ടില്ല. പടച്ചവന്റെ തുറന്നിട്ട ഹൃദയകോവിലാണ് കണ്ടത്.


പള്ളിപ്പണി കഴിഞ്ഞിട്ടും പരിസരത്തു ചുറ്റിപ്പറ്റി നിൽക്കുന്നു അമ്മിണിച്ചേച്ചി. പള്ളിക്കു കൊടുത്ത ബാക്കി ഭൂമിയിൽ പച്ചക്കറി കൃഷി സമൃദ്ധമാണിപ്പോൾ.
അവിടെ വിളയിപ്പിച്ചെടുത്ത പച്ചക്കറികളുമായി കഴിഞ്ഞ ദിവസം അമ്മിണിച്ചേച്ചി വീണ്ടുമെത്തി; പള്ളി ഉസ്താദ് മൂസ ദാരിമിക്ക് കാണിക്കയുമായി. ആറാം വാർഡിലെ ബി.ജെ.പി അംഗം പുതൂർപള്ളിക്കു മുമ്പിലെ പോസ്റ്റിൽ ഒരു ബൾബിട്ടു വെളിച്ചവും പരത്തി! ഈ വെളിച്ചത്തിൽ നിന്നൊരു തിരി കൊളത്താനാവുമോ നമുക്ക് ? രാജ്യമാകെ പ്രസരിക്കുന്ന സാമുദായിക സ്‌നേഹത്തിന്റെ നെയ്ത്തിരി!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

Kerala
  •  19 days ago
No Image

ദുബൈ ടാക്സി ഇനി കൂടുതല്‍ എമിറേറ്റുകളിലേക്ക്

uae
  •  19 days ago
No Image

ദേര ഗോൾഡ് സൂഖ് ഏരിയയിലെ കെട്ടിടത്തിൽ തീപിടിത്തം

uae
  •  19 days ago
No Image

സി.പി.എമ്മില്‍ ചേര്‍ന്ന കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനെ നാടുകടത്തി

Kerala
  •  19 days ago
No Image

കൈനീട്ടി മോദി, കണ്ട ഭാവം നടിക്കാതെ ഫ്രഞ്ച് പ്രസിഡന്റ്; ഇന്ത്യന്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ, അവര്‍ നേരത്തെ കണ്ടതിനാലെന്ന് ദേശീയ മാധ്യമ 'ഫാക്ട്‌ചെക്ക്'

National
  •  19 days ago
No Image

കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പൊലിസ് പരാജയമെന്ന് പ്രതിപക്ഷം; പൊതുവല്‍ക്കരിച്ച് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി; സഭയില്‍ വാക്‌പോര്

Kerala
  •  19 days ago
No Image

പേര് മാറ്റണമെന്ന്‌ ട്രംപ് പറഞ്ഞു, അനുസരിച്ച് ​ഗൂ​ഗ്ൾ; ഗൾഫ് ഓഫ് മെക്‌സിക്കോ ഇനി 'ഗൾഫ് ഓഫ് അമേരിക്ക' 

International
  •  19 days ago
No Image

എന്‍.സി.പിയില്‍ പൊട്ടിത്തെറി; പി.സി ചാക്കോ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു

Kerala
  •  19 days ago
No Image

അഴിമതി നിരോധന നിയമം പൂട്ടികെട്ടാൻ ട്രംപ്; കിട്ടുമോ അദാനിക്കൊരു ക്ലീൻചിറ്റ്? 

International
  •  19 days ago
No Image

യു.പിയില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ തിന്ന നിലയില്‍; ബന്ധുക്കള്‍ ഉപേക്ഷിച്ചതെന്ന് ആശുപത്രി അധികൃതര്‍

National
  •  19 days ago