HOME
DETAILS
MAL
കോട്ടയം മെഡിക്കല്‍ കോളജിലെ തീപിടിത്തം: ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി
backup
February 13 2023 | 12:02 PM
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജിലുണ്ടായ തീപിടുത്തത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട് തേടി. നിര്‍മാണത്തിലുരുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് സ്ഥലം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
കെട്ടിടത്തിന്റെ രണ്ടാം നിലനിയില്‍ നിന്നാണ് തീ പടര്‍ന്നത്. ആ സമയത്ത് ജോലി ചെയ്തിരുന്ന നിര്‍മാണ തൊഴിലാളികള്‍ ഉടന്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വെല്‍ഡിങ് സിലിണ്ടറില്‍ നിന്നും തീപ്പിടിച്ചതാകാമെന്നാണ് വിലയിരുത്തല്‍.
ഒന്‍പത് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."