HOME
DETAILS
MAL
ശിവസേന ആസ്ഥാനത്തിന് മുന്നിൽ ഹനുമാൻ ചാലിസ: നാല് എം.എൻ.എസ് പ്രവർത്തകർ കസ്റ്റഡിയിൽ
backup
April 11 2022 | 06:04 AM
മുംബൈ
ശിവസേന ആസ്ഥാനത്തിനു മുന്നിൽ മൈക്ക് ഉപയോഗിച്ച് ഹനുമാൻ ചാലിസ ചൊല്ലിയ നാല് മഹാരാഷ്ട്ര നിർമാൺ സേന (എം.എൻ.എസ്) പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ദാദറിലെ ശിവസേനാ ആസ്ഥാനത്തിനു മുന്നിലാണ് ഇവർ ഹനുമാൻ ചാലിസ ചൊല്ലിയത്. കസ്റ്റഡിയിലെടുത്തവരെ ശിവജി പാർക്ക് പൊലിസ് ചോദ്യംചെയ്തു.
നേരത്തെ പള്ളികളിലെ ഉച്ചഭാഷിണി ഒഴിവാക്കിയില്ലെങ്കിൽ പരസ്യമായി ഹനുമാൻ ചാലിസ ചൊല്ലുമെന്ന് എം.എൻ.എസ് പറഞ്ഞിരുന്നു.
ഇതിനെതിരേ ശിവസേന രംഗത്തുവന്നിരുന്നു. തങ്ങളെ ഹിന്ദുത്വ ജനങ്ങൾക്ക് അറിയാമെന്നും അവർക്ക് തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനം നിറവേറ്റാനാണ് ശ്രമിക്കുന്നതെന്നും എം.എൻ.എസിന്റേത് ചീഞ്ഞ രാഷ്ട്രീയമാണെന്നും മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."