HOME
DETAILS
MAL
നിര്‍ധന രോഗികള്‍ക്ക് താങ്ങായി വാട്ട്സ്ആപ്പ് ഗ്രൂപ്പ്
backup
August 20 2016 | 22:08 PM
ഇരിട്ടി: നിര്‍ധനരായ രോഗികള്‍ക്ക് കൈത്താങ്ങായി കീഴൂരിലെ വാട്ട്സാപ്പ് ഗ്രൂപ്പ്. പ്രവാസികള്‍ ഉള്‍പ്പെടെ 70 അംഗങ്ങള്‍ ഉള്ള ഹീറോസ് എന്ന പേരിലുള്ള ഗ്രൂപ്പില്‍ നിന്നു മേഖലയിലെ 10ഓളം നിര്‍ധന രോഗികള്‍ക്കാണ് സഹായം നല്‍കിയത്. ക്യാന്‍സര്‍ രോഗികള്‍, ഡയാലിസിസിന് വിധേയരാകുന്ന രോഗികള്‍ എന്നിവര്‍ക്കാണ് സഹായധനം നല്‍കുന്നത്. കൂടുതല്‍ രോഗികള്‍ക്ക് എത്തിക്കാനാണ് ഗ്രൂപ്പിന്റെ തീരുമാനമെന്ന് ഗ്രൂപ്പ് അഡ്മിന് പറഞ്ഞു. പി.കെ കബീര്‍, ഷൗക്കത്തലി, അബ്ദുല്ല പാനേരി, കെ.പി ഫിറോസ്, എന്‍.കെ സക്കരിയ, പി.കെ അന്‍വര്‍ തുടങ്ങിയവരാണ് നേതൃത്വം കൊടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."