പിണറായിയും ഭാര്യയും മക്കളും കൂടി കേരളം വിറ്റുതുലയ്ക്കുന്നു; രവീന്ദ്രനെ ചോദ്യം ചെയ്താല്‍ എല്ലാം പുറത്തുവരും: സ്വപ്‌ന സുരേഷ്
ബംഗളുരു:മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. കേരളം മുഴുവന്‍ വിറ്റുതുലയ്ക്കാന്‍ മുഖ്യമന്ത്രിയും ഭാര്യയും മക്കളും കൂടി ശ്രമിച്ചതായി സ്വപ്‌ന ആരോപിച്ചു.
ലൈഫ്മിഷന്‍ കോഴ ഇടപാടിലെ കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍.
അന്വേഷണ ഏജന്‍സി ഇപ്പോള്‍ ശരിയായ ദിശയില്‍ തന്നെയാണ് പോകുന്നത്. മുഖ്യമന്ത്രി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എന്‍.രവീന്ദ്രനെ ചോദ്യം ചെയ്താല്‍ എല്ലാ വമ്പന്‍മാരുടേയും പങ്ക് പുറത്താകുമെന്നും സ്വപ്‌ന പറഞ്ഞു.
'ശിവശങ്കര്‍ സാര്‍ അറസ്റ്റിലായത് ദു:ഖകരമാണ്. പക്ഷേ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ഇതില്‍ ഉള്‍പ്പെട്ട ഓരോരുത്തരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നതാണ് എന്റെ ലക്ഷ്യം. കേരളം മൊത്തം വിറ്റുതുലയ്ക്കാന്‍ വേണ്ടി ഇറങ്ങി തിരിച്ച മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകള്‍ തുടങ്ങി എല്ലാവും പുറത്ത് വരണം. ഒരു പ്രധാനപ്പെട്ട ആളെകൂടി ചോദ്യം ചെയ്യാനുണ്ട്. അതാണ് സി.എം രവീന്ദ്രന്‍. എനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നാലും ഇതില്‍ നിന്ന് പിന്‍മാറില്ല. ഈ ആളുകള്‍ക്ക് വേണ്ടിയാണ് ഞാനടക്കമുള്ളവര്‍ ഉപകരണമായത്. എല്ലാ തെളിവുകളും അന്വേഷണ ഏജന്‍സിക്ക് കൈമാറിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ അറസ്റ്റ്' -സ്വപ്‌ന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."