HOME
DETAILS

സിദ്ദിഖ് കാപ്പന്‍ കൊടും കുറ്റവാളിയല്ല; സത്യം അന്വേഷിച്ചുപോയൊരു പത്രപ്രവര്‍ത്തകന്‍; മുഖ്യമന്ത്രീ താങ്കളുടെ ഇടപെടലിന് ഒരു ജീവന്റെ വിലയുണ്ട്: കത്തയച്ച് ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്

  
backup
April 25 2021 | 08:04 AM

justice-sidheek-kappan-letter-to-cm-poithumkadavu-2021

കണ്ണൂര്‍: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് കഥാകൃത്ത് ശിഹാബുദ്ധീന്‍ പൊയ്ത്തും കടവ്. മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
സിദ്ദിഖ് കാപ്പന്‍ രാജ്യത്തെ കൊടും കുറ്റവാളിയോ യു.എ.പി-എ.പരിധിയില്‍ വരുന്ന ആളോ അല്ല. മറിച്ച് സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകനാണ്. കുപ്രസിദ്ധമായ 'യു.പി. വാര്‍ത്താ പരിസരത്ത് ' സത്യം അന്വേഷിച്ചുപോയി എന്ന 'കുറ്റകൃത്യം' മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളു എന്ന് മലയാളികളായ നമുക്കേവര്‍ക്കും അറിയാം. കത്തില്‍ പറയുന്നു.
ദേശീയ -അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ക്കുമറിയാം.  ഒരു മാധ്യമ പ്രവര്‍ത്തകന്റെ പ്രിവിലേജിനപ്പുറത്ത്, ഒരു സാധാരണ മനുഷ്യന്‍, അതീവ ഗുരുതരനിലയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ ചികിത്സ നിഷേധിക്കട്ട്, ഒരു മലയാളി ഇതര സംസ്ഥാനത്ത് നിന്ന് അനുഭവിക്കേണ്ടി വരുന്ന പരസ്യമായ നീതികേടിനെതിരെ ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ താങ്കള്‍ ഇടപെടേണ്ടതുണ്ട്. കാപ്പനെ സംബന്ധിച്ചിടത്തോളം, താങ്കളുടെ ഇടപെടലിന് ജീവന്റെ വിലയാണെന്നത് പ്രത്യേകം അടിവരയിടുകയാണെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.


കത്തിന്റെ പൂര്‍ണ രൂപം


ചികിത്സാ സംവിധാനത്തെപ്പറ്റി യു.പി. സര്‍ക്കാരിനോട് അന്വേഷിക്കാനുള്ള ഉത്തരവാദിത്തം താമസംവിനാ നിര്‍വഹിക്കണമെന്ന് ഒരു പൗരനെന്ന നിലയില്‍ താങ്കളോട് അപേക്ഷിക്കുവാനാണ് ഈ കത്ത് '


ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,
പത്രപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്റെ ചികിത്സാ സംവിധാനത്തെപ്പറ്റി യു.പി. സര്‍ക്കാരിനോട് അന്വേഷിക്കാനുള്ള ഉത്തരവാദിത്തം താമസംവിനാ നിര്‍വ്വഹിക്കണമെന്ന് ഒരു പൗരനെന്ന നിലയില്‍ താങ്കളോട് അപേക്ഷിക്കുവാനാണ് ഈ കത്ത് '

സിദ്ദിഖ് കാപ്പന്‍ എന്ന വ്യക്തി ഈ രാജ്യത്തെ കൊടും കുറ്റവാളിയോ യു.എ.പി-എ.പരിധിയില്‍ വരുന്ന ആളോ അല്ല. മറിച്ച് നല്ല സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന അംഗീകൃത പത്രപ്രവര്‍ത്തകനാണ്. കുപ്രസിദ്ധമായ 'യു.പി. വാര്‍ത്താ പരിസരത്ത് ' സത്യം അന്വേഷിച്ചുപോയി എന്ന 'കുറ്റകൃത്യം' മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളു എന്ന് മലയാളികളായ നമുക്കേവര്‍ക്കും അറിയാം. നമുക്ക് മാത്രമല്ല ദേശീയ -അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ക്കെല്ലാം അറിയാം. അവരൊക്കെ സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനത്തില്‍ ഒരു ചീത്ത ഭരണകൂടം നടത്തിയ തികഞ്ഞ ഹിംസയ്‌ക്കെതിരെ പ്രതിഷേധ മനസ്സുള്ളവരുമാണ്.

ഒരു മാധ്യമ പ്രവര്‍ത്തകന്റെ പ്രിവിലേജിനപ്പുറത്ത്, ഒരു സാധാരണ മനുഷ്യന്‍, അതീവ ഗുരുതരനിലയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ ചികിത്സ നിഷേധിക്കപ്പെട്ട നിലയില്‍ - അതെ, ഒരു മലയാളി ഇതര സംസ്ഥാനത്തില്‍ നിന്ന് അനുഭവിക്കേണ്ടി വരുന്ന പരസ്യമായ നീതികേടിനെതിരെ ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ ആദരണീയനായ താങ്കള്‍ ഇടപെടേണ്ടതുണ്ട്. കാപ്പനെ സംബന്ധിച്ചിടത്തോളം, താങ്കളുടെ ഇടപെടലിന് ജീവന്റെ വിലയാണെന്നത് ഇവിടെ പ്രത്യേകം അടിവരയിടേണ്ടതാണ്.
എത്രയും പെട്ടെന്ന് താങ്കള്‍ കാപ്പന്റെ ജീവന്‍ നിലനിര്‍ത്താനാവശ്യമായ വിധം കാരുണ്യപൂര്‍വ്വം ഇടപെടണമെന്ന് ഒരിക്കല്‍ക്കൂടി അപേക്ഷിക്കുന്നു.

വിനയപൂര്‍വ്വം
കേരളത്തിലെ ഒരെഴുത്തുകാരന്‍
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
25.4.2021



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ലാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  7 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  12 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  42 minutes ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  2 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  3 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  4 hours ago