HOME
DETAILS

അബ്ദുസ്സലാമിന് അയിത്തം

  
Web Desk
March 20 2024 | 05:03 AM

Untouchable for Abdussalam

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട് നഗരത്തില്‍ നടത്തിയ റോഡ്‌ഷോയില്‍നിന്ന് ബി.ജെ.പി മലപ്പുറം മണ്ഡലം സ്ഥാനാര്‍ഥി ഡോ. അബ്ദുസ്സലാം പുറത്ത്. പ്രധാനമന്ത്രിക്കായി പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ അദ്ദേഹത്തോടൊപ്പം അബ്ദുസ്സലാമിനെ കൊണ്ടുപോകുന്നില്ലെന്ന് അവസാന നിമിഷമാണ് അറിയിച്ചത്. എന്നാല്‍ റോഡ്‌ഷോയുമായി ബന്ധപ്പെട്ട് പാര്‍ട്ടി നല്‍കിയ വാര്‍ത്താക്കുറിപ്പുകളിലെല്ലാം ഡോ. അബ്ദുസ്സലാം പ്രധാനമന്ത്രിയോടൊപ്പം വാഹനത്തില്‍ സഞ്ചരിക്കുമെന്നാണ് അറിയിച്ചിരുന്നത്.

തന്നെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വാഹനം പ്രയാണം തുടങ്ങിയ ഉടന്‍ അബ്ദുസ്സലാം വേദിവിട്ടു. പ്രധാനമന്ത്രിയുടെ കൂടെ വാഹനത്തില്‍ പോകാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെങ്കിലും ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം സുപ്രഭാതത്തോട് പറഞ്ഞു.

മോദിയെ മലപ്പുറത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിക്കാന്‍ കൂടിയാണ് താന്‍ വന്നത്. ഇക്കാര്യം മോദിയെ അറിയിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് അദ്ദേഹം ബെസ്റ്റ് ഓഫ് ലക്ക് പറഞ്ഞുവെന്നും അബ്ദുസ്സലാം പറഞ്ഞു.

വാഹനത്തില്‍നിന്ന് ഒഴിവാക്കിയത് എസ്.പി.ജിയുടെ തീരുമാനമാണെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി ബി. മനോജ് വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അതൊന്നും താങ്കള്‍ പറയേണ്ട കാര്യമില്ലെന്ന് ക്ഷോഭത്തോടെ അബ്ദുസ്സലാം പ്രതികരിച്ചു.

ബി.ജെ.പി ജനറല്‍ സെക്രട്ടറിയും പാലക്കാട് സ്ഥാനാര്‍ഥിയുമായ സി. കൃഷ്ണകുമാര്‍, മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്റും പൊന്നാനി സ്ഥാനാര്‍ഥിയുമായ അഡ്വ. നിവേദിത സുബ്രമഹ്ണ്യന്‍, സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ എന്നിവരാണ് വാഹനത്തില്‍ പ്രധാനമന്ത്രിയെ അനുഗമിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  23 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  29 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago