ഇനി ശ്വാസമെടുത്തു തുടങ്ങാം രാജ്യത്തിന്; യു.കെയില്‍ നിന്നുള്ള കോണ്‍സെന്‍ട്രേറ്ററുകളും വെന്റിലേറ്ററുകളും എത്തി
ന്യൂഡല്‍ഹി: ജീവവായുവിനായി പിടയുന്ന ആയിരങ്ങള്‍ക്ക് ആല്‍പം ആശ്വസം പകര്‍ന്ന് ഇന്ത്യയിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഓക്‌സിജന്‍ എത്തിത്തുടങ്ങി. യു.കെയില്‍ നിന്നുള്ള ഓക്‌സിജന്‍ കോണ്‍സെന്‍ട്രറ്റേഴ്‌സും വെന്റിലേറ്ററുമാണ് തലസ്ഥാന നഗരിയില്‍ എത്തിയത്. റായിഗഡിലെ ജിന്‍ഡാല്‍ സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് നിന്ന് 70 ടണ്‍ ജീവവായുവും വഹിച്ചുള്ള ഓക്‌സിജന്‍ എക്‌സ്പ്രസ് ഡല്‍ഹിയില്‍ എത്തിയതായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു. ഇത് ഡല്‍ഹി സര്‍ക്കാര്‍ വിവിധ ആശുപത്രികള്‍ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
#WATCH | 'Oxygen Express' from Jindal Steel Plant in Raigarh of Chhattisgarh reached Delhi today. Oxygen tankers were sent to different hospitals of the national capital. #COVID19 pic.twitter.com/SIcWzj7wKQ
— ANI (@ANI) April 27, 2021
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഡല്‍ഹിയില്‍ ഉള്‍പെടെ രാജ്യത്തെ പല ആശുപത്രികളിലും കടുത്ത ഓക്സിജന്‍ ക്ഷാമമാണ് കുറച്ചു ദിവസങ്ങളായി അനുഭവിക്കുന്നത്.
ഓക്‌സിജന്റെ അഭാവം മൂലം ചികിത്സ ലഭിക്കാതെ നിരവധിപേരാണ് ഡല്‍ഹിയില്‍ മരിച്ചത്.
The shipment of vital medical supplies from the United Kingdom, including 100 ventilators & 95 oxygen concentrators, arrived in India earlier this morning: Ministry of External Affairs (MEA)#COVID19 pic.twitter.com/Ed3CXGARS6
— ANI (@ANI) April 27, 2021
24 മണിക്കൂറില്‍ 3,52,991 പുതിയ കൊവിഡ് കേസുകളാണ് തിങ്കളാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
2812 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,73,13,163 ആയി ഉയര്‍ന്നു. 1,95,123 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."