HOME
DETAILS
MAL
കേരളത്തില്‍ ഇന്ന് മുതല്‍
backup
April 27 2021 | 04:04 AM
തിരുവനന്തപുരം: കേരളം ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്. അറിയാം നിയന്ത്രണങ്ങള്‍
- സിനിമ തിയറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, നീന്തല്‍കുളം, വിനോദ പാര്‍ക്ക്, ബാറുകള്‍, വിദേശമദ്യ വില്‍പനകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കും
- പള്ളികളില്‍ പരമാവധി 50 പേരെയേ പങ്കെടുപ്പിക്കാന്‍ പാടുള്ളു. ചെറിയ പള്ളികളില്‍ ഇതിലും ചുരുക്കണം.
- കടകളും ഹോട്ടലുകളും രാത്രി 7.30 വരെ. ഹോട്ടലുകളില്‍ പാര്‍സല്‍ സംവിധാനം ഒമ്പതു വരെ.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത വ്യാപാരസ്ഥാപനങ്ങള്‍ രണ്ടു ദിവസം പൂര്‍ണമായും അടച്ചിടും - രാത്രികാല നിയന്ത്രണം തുടരും. രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ച അഞ്ചു മണിവരെ ഒരു തരം ഒത്തുചേരലും പാടില്ല.
- അവശ്യസേവനങ്ങള്‍ക്കും ആശുപത്രികള്‍, മരുന്നു ഷോപ്പുകള്‍, പാല്‍വിതരണം, മാധ്യമങ്ങള്‍ എന്നിവക്കും ഇളവ്
- വോട്ടെണ്ണിയ ശേഷമുള്ള ആഹ്ലാദ പ്രകടനം വേണ്ട
- വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ബന്ധപ്പെട്ട ചുമതലകള്‍ ഉള്ളവര്‍മാത്രം പോയാല്‍ മതി. പൊതുജനങ്ങള്‍ പോകരുത്.
- വോട്ടെണ്ണാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷികളുടെ കൗണ്ടിങ് ഏജന്റുമാര്‍ എന്നിവര്‍ക്കേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനമുണ്ടാകൂ.
- രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും 72 മണിക്കൂറിനകം നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റിവായവര്‍ക്കും മാത്രമായി വോട്ടെണ്ണല്‍ കേന്ദ്രത്തിലുള്ള പ്രവേശനം പരിമിതപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."